ramesh

ര​മേ​ഷ്

ഒളിവിൽ പോയ പോക്സോ കേസ് പ്രതി കീഴടങ്ങി

ആ​ല​ത്തൂ​ർ: ഏ​ഴു വ​യ​സ്സു​കാ​രി​യെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്ന് ഒ​ളി​വി​ൽ പോ​യ പ്ര​തി ആ​ല​ത്തൂ​ർ പൊ​ലീ​സി​ൽ കീ​ഴ​ട​ങ്ങി. മാ​ർ​ച്ച് 27നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ആ​ല​ത്തൂ​ർ കു​മ്പ​ള​ക്കോ​ട് സ്വ​ദേ​ശി​യും സ്​​റ്റേ​റ്റ് ഇ​ൻ​ഷൂ​റ​ൻ​സ് പാ​ല​ക്കാ​ട് ജി​ല്ല ഓ​ഫി​സി​ൽ യു.​ഡി ക്ല​ർ​ക്കു​മാ​യ ര​മേ​ഷ് (53) ആ​ണ് തി​ങ്ക​ളാ​ഴ്ച കീ​ഴ​ട​ങ്ങി​യ​ത്. പ​രാ​തി​പ്പെ​ട്ട ദി​വ​സം ര​മേ​ഷ് മ​ണ്ണാ​ർ​ക്കാ​ട് തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​യി​ലാ​യി​രു​ന്നു.

ആ​ല​ത്തൂ​ർ പൊ​ലീ​സ് പോ​ക്സോ പ്ര​കാ​രം കേ​സ് ര​ജി​സ്​​റ്റ​ർ ചെ​യ്തു​വെ​ന്ന് മ​ന​സ്സി​ലാ​ക്കി​യ ഇ​യാ​ൾ ഒ​ളി​വി​ൽ പോ​വു​ക​യാ​യി​രു​ന്നു. കേ​സി​ൽ പ്ര​തി​യാ​യ​തി​നെ തു​ട​ർ​ന്ന് ഇ​ൻ​ഷൂ​റ​ൻ​സ് വ​കു​പ്പ് അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്‌​പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. ജി​ല്ല ശി​ശു​ക്ഷേ​മ സ​മി​തി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ആ​ല​ത്തൂ​ർ പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഏ​പ്രി​ൽ ഏ​ഴു മു​ത​ൽ ഇ​യാ​ൾ ഒ​ളി​വി​ലാ​യി​രു​ന്നു.

ബ​ന്ധു​വീ​ടു​ക​ളി​ലും ചെ​ന്നൈ​യി​ലു​ള്ള സു​ഹൃ​ത്തു​ക്ക​ളു​ടെ വീ​ടു​ക​ളി​ലും അ​ന്വേ​ഷി​ച്ചെ​ങ്കി​ലും ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ഇ​യാ​ൾ​ക്കെ​തി​രെ പൊ​ലീ​സ് ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചു. തു​ട​ർ​ന്ന് ഹൈ​കോ​ട​തി​യി​ൽ ന​ൽ​കി​യ ജാ​മ്യ ഹ​ര​ജി ത​ള്ളി​യ​തോ​ടെ​യാ​ണ് കീ​ഴ​ട​ങ്ങി​യ​ത്. ഹ​രി​ദ്വാ​റി​ലാ​യി​രു​ന്നു ഇ​തു​വ​രെ​യെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ആ​ല​ത്തൂ​ർ കോ​ട​തി ഇ​യാ​ളെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Tags:    
News Summary - The accused in the absconding pocso case has surrendered

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.