കിളികൊല്ലൂർ: മുക്കുപണ്ടം പണയംവെച്ച് സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്ന് പണം തട്ടിയെടുത്ത കേസിൽ ഒളിവിൽ കഴിഞ്ഞു പ്രതിയെ കഞ്ചാവുമായി പൊലീസ് പിടികൂടി. കിളികൊല്ലൂർ കരിക്കോട് നൗഷാദ് മൻസിലിൽ ഷംനാദ് (34) ആണ് കിളികൊല്ലൂർ പൊലീസിന്റെ പിടിയിലായത്.
പതിനേഴോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഷംനാദ്. കഴിഞ്ഞ വർഷം നവംബർ 22ന് തട്ടാർകോണത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ 19.980 ഗ്രാം മുക്കുപണ്ടം പണയംവെച്ച് 85000 രൂപ തട്ടിയെടുത്ത ശേഷം ഒളിവിൽ കഴിഞ്ഞ് വരുകയായിരുന്നു. സ്ഥാപനയുടമയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തെങ്കിലും ഷംനാദിനെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല.
പ്രതിക്കായി തിരച്ചിൽ നടന്ന് വരവെ 17ന് ലഹരി സംഘങ്ങൾക്കെതിരെ പൊലീസ് നടത്തിയ തിരച്ചിലിൽ ഇയാൾ അഞ്ച് ഗ്രാം കഞ്ചാവുമായി കരിക്കോട് റെയിൽവേ പുരയിടത്തിൽനിന്ന് പൊലീസിന്റെ പിടിയിലാവുകയായിരുന്നു.
കിളികൊല്ലൂർ പൊലീസ് ഇൻസ്പെക്ടർ ഷാനിഫിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ വൈശാഖ്, നിസാമുദ്ദീൻ, സി.പി.ഒമാരായ രാജീവ്, പ്രശാന്ത് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
കഞ്ചാവ് കേസിൽ ജാമ്യം ലഭിച്ചെങ്കിലും മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയ കേസിൽ കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.