തിരുവല്ല: താലൂക്ക് ആശുപത്രിയിലെ ശുചീകരണ ജീവനക്കാരിയെ മർദിച്ച കേസിലെ പ്രതിയെ പിടിക്കാന്‍ കഴിയാതെ പൊലീസ്. കവിയൂര്‍ മുണ്ടിയപ്പള്ളി സ്വദേശി അരുണ്‍ മോഹനാണ് പൊലീസിനെ വെട്ടിച്ചുകഴിയുന്നത്. ആഗസ്റ്റ് 26ന് വൈകീട്ട് ഏഴോടെയാണ് കുറ്റൂർ സ്വദേശിനിയായ ജീവനക്കാരിയെ അരുൺ മർദിച്ചത്. പുരുഷന്മാരുടെ വാര്‍ഡില്‍വെച്ചാണ് അക്രമം. കുട്ടികളുടെ വാര്‍ഡില്‍ കഴിയുന്ന മകനെ പരിചരിക്കാനാണ് അരുൺ ആശുപത്രിയിൽ നിന്നത്. ഓണ്‍ലൈൻ മാധ്യമപ്രവര്‍ത്തകൻ എന്നവകാശപ്പെട്ട് ഇയാൾ പുരുഷന്മാരുടെ വാര്‍ഡിൽ എത്തുകയായിരുന്നു.
അടുത്തദിവസം ആശുപത്രി സൂപ്രണ്ട് പൊലീസിൽ പരാതിനല്‍കിയെങ്കിലും കേസ് എടുത്തില്ല. പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിയും ബന്ധുക്കളും പിന്നീട് പലവട്ടം ജീവനക്കാരിയെ ഭീഷണിപ്പെടുത്തി. ഒക്ടോബർ ഒന്നിന് വീട്ടിലെത്തിയും ഭീഷണി തുടര്‍ന്നു.
ചില പാര്‍ട്ടി നേതാക്കളുടെ ഇടപെടലുണ്ടായതോടെയാണ് പൊലീസ് കേസെടുക്കാൻ താൽപര്യം കാട്ടാതിരുന്നതെന്ന് ആരോപണം ഉയര്‍ന്നു. മൂന്നാം തീയതി ആശുപത്രി ജീവനക്കാർ പ്രതിഷേധ യോഗം ചേര്‍ന്നതോടെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇതിനുശേഷവും യുവതിയുടെ ഫോണിലേക്ക് അജ്ഞാതർ വിളിച്ച് ഭീഷണി തുടര്‍ന്നു. പ്രതി മുന്‍കൂർ ജാമ്യത്തിനുള്ള ശ്രമവും നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.