ലക്ഷദ്വീപ് സ്വദേശിയെ ആക്രമിച്ച് മൊബൈൽ ഫോണും പണവും കവർന്ന കേസിൽ പ്രതി പിടിയിൽ

മട്ടാഞ്ചേരി: ലക്ഷദ്വീപ് സ്വദേശിയെ അക്രമിച്ച് മൊബൈൽ ഫോണും പണവും കവർന്ന കേസിൽ പ്രതിയെ ഫോർട്ട്കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തു. ഫോർട്ട്കൊച്ചി അലിസ്രാങ്ക് വളപ്പിൽ സുൽഫിക്കറി(26)നെയാണ് ഫോർട്ട്കൊച്ചി പൊലീസ് ഇൻസ്പെക്ടർ മനു.വി. നായരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം. ലക്ഷദ്വീപ് സ്വദേശിയായ മുഹമ്മദ് ജലീൽ മാലിക്ക് എന്ന യുവാവിനെ പ്രതി എറണാകുളം ബ്രോഡ്‌വേയിൽ പരിചയപ്പെടുകയും റൂം ശരിയാക്കി തരാമെന്ന് പറഞ്ഞ് ഫോർട്ട്കൊച്ചിയിൽ എത്തിച്ചശേഷം ഭാര്യയെ ശല്യം ചെയ്യുമോയെന്ന് ചോദിച്ച് മർദിച്ച് അവശനാക്കുകയും മൊബൈൽ ഫോണും ബാഗും 20,000 രൂപയും കവർന്നെടുക്കുകയുമായിരുന്നു.

കേസിൽ അന്വേഷണം നടത്തി വരവേ ബുധനാഴ്ച വൈകീട്ടാണ് പ്രതിയെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്. പ്രതിക്ക് ഫോർട്ട്കൊച്ചി, മട്ടാഞ്ചേരി, തോപ്പുംപടി സ്റ്റേഷനുകളിൽ അടിപിടി, കവർച്ച ഉൾപ്പെടെ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.

Tags:    
News Summary - The accused was arrested in the case of attacking a native of Lakshadweep and robbing him of his mobile phone and money

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.