പാലാ: കാപ്പ നിയമപ്രകാരം നാടുകടത്തപ്പെട്ട പ്രതി നിയമം ലംഘിച്ചതിനെ തുടർന്ന് അറസ്റ്റ് ചെയ്തു. പൂവരണി മൂലേത്തൊണ്ടി കോളനി ഭാഗത്ത് ഓലീക്കൽ സാജൻ ജോർജിനെയാണ് (45) പാലാ പൊലീസ് അറസ്റ്റ് ചെയ്തത്. അടിപിടി, കഞ്ചാവ് വിൽപന തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാളെ ജില്ല പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാപ്പ നിയമപ്രകാരം നാടുകടത്തിയിരുന്നു.
എന്നാൽ, ഇയാൾ നിയമം ലംഘിച്ച് പുത്തനങ്ങാടിയിൽ വന്നിട്ടുണ്ടെന്ന് ലഭിച്ച വിവരത്തെ തുടർന്ന് പാലാ പൊലീസ് സ്ഥലത്തെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പാലാ എസ്.എച്ച്.ഒ കെ.പി. ടോംസണ്, സി.പി.ഒമാരായ ജോഷി മാത്യു, സി. രഞ്ജിത്ത്, സി.എം. അരുൺ എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.
ഈരാറ്റുപേട്ട: കാപ്പ നിയമം ലംഘിച്ച ഗുണ്ടയെ അറസ്റ്റ് ചെയ്തു. തലപ്പലം പ്ലാശനാൽ ഭാഗത്ത് കൈരളി അപ്പാർട്ട്മെന്റിൽ താമസിക്കുന്ന അയ്മനം കല്ലുമട കൊട്ടമല വീട്ടിൽ റോജൻ മാത്യു (38) എന്നയാളെയാണ് ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തത്. കൊട്ടേഷൻ, അടിപിടി, കൊലപാതകശ്രമം, കഞ്ചാവ് വിൽപന തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയായ ഇയാളെ ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാപ്പ നിയമപ്രകാരം കഴിഞ്ഞ ദിവസം നാടുകടത്തിയിരുന്നു.
എന്നാൽ, ഇയാൾ ഇത് ലംഘിച്ച് കോട്ടയത്ത് എത്തിയിട്ടുണ്ടെന്ന വിവരത്തെ തുടർന്ന് ഈരാറ്റുപേട്ട പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. ഈരാറ്റുപേട്ട എസ്.എച്ച്.ഒ ബാബു സെബാസ്റ്റ്യൻ, സി.പി.ഒമാരായ ശരത് കൃഷ്ണദേവ്, പ്രദീപ് എം. ഗോപാൽ എന്നിവർ ചേർന്നാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.