തിരുവനന്തപുരം: കേരള-തമിഴ്‌നാട് അതിർത്തിയായ തിരുവനന്തപുരം കളിയിക്കാവിളയിൽ കാറിനുള്ളിൽ യുവാവിന്‍റെ മൃതദേഹം കഴുത്തറുത്ത നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കരമന സ്വദേശിയായ ദീപുവാണ് (45) മരിച്ചത്.
തിങ്കളാഴ്ച അർധ രാത്രിയിൽ പട്രോളിങ്ങിനിടെ തമിഴ്‌നാട് പൊലീസ് ആണ് മൃതദേഹം കണ്ടെത്തിയത്. കാറിനുള്ളിൽ കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹം. സംഭവത്തിൽ കന്യാകുമാരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവം കൊലപാതമാണെന്ന നിഗമനത്തിൽ തന്നെയാണ് പൊലീസ്. ഇത് സാധൂകരിക്കുന്ന തെളിവുകളും കാറിനുള്ളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
കാറിന്റെ മുൻസീറ്റിൽ കഴുത്ത് 70 ശതമാനത്തോളം മുറിഞ്ഞ നിലയിലായിരുന്നു മൃതദേഹം. വഴിയരികിൽ ബോണറ്റ് പൊക്കിവച്ച്, വാഹനത്തിന്റെ ഇൻഡിക്കേറ്റർ ലൈറ്റുകളെല്ലാം ഇട്ടിരുന്നു. ഇത് കണ്ട നാട്ടുകാരും പൊലീസും നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കരമന സ്വദേശിയായ ദീപു കുറച്ചുകാലമായി മലയൻ എന്ന പ്രദേശത്താണ് താമസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.