എരുമേലി: അമ്മയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് മകൾ നൽകിയ പരാതിയെ തുടർന്ന് സംസ്ക്കരിച്ച മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്താൻ നടപടി. മുട്ടപ്പള്ളി കുളത്തുങ്കൽ വീട്ടിൽ മാർത്തമോശയുടെ (പൊടിയമ്മ-83) മൃതദേഹമാണ് എട്ട് മാസങ്ങൾക്കുശേഷം തിങ്കളാഴ്ച പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. കാസർകോട് താമസിക്കുന്ന മകൾ ബേബിക്കുട്ടിയാണ് ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകിയത്. 2021 ഒക്ടോബറിൽ മാർത്തമോശക്ക് തീ പൊള്ളൽ ഏറ്റിരുന്നു. പിന്നീട് കുറച്ച് ദിവസങ്ങൾക്കുശേഷം മരിക്കുകയുമായിരുന്നുവെന്നും ഇതിൽ ദുരൂഹതയുള്ളതായി സംശയിക്കുന്നുവെന്നും മകൾ പറഞ്ഞു. മുട്ടപ്പള്ളി സി.എം.എസ് പള്ളി സെമിത്തേരിയിൽ സംസ്ക്കരിച്ച മൃതദേഹം കാഞ്ഞിരപ്പള്ളി തഹസിൽദാറിന്റെ നേതൃത്വത്തിൽ പുറത്തെടുത്താകും പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.