ബംഗളൂരു: ബംഗളുരു നഗര പരിസരത്തെ നെരിഗ ഗ്രാമത്തിൽ ശനിയാഴ്ച പതിനെട്ടുകാരൻ ഇളയ സഹോദരനെ ചുറ്റിക കൊണ്ട് തലക്കടിച്ചു കൊന്നു. ആന്ധ്രപ്രദേശിൽ നിന്ന് തൊഴിൽ തേടി വന്ന കുടുംബത്തിലെ പ്രനേഷാണ്(15) കൊല്ലപ്പെട്ടത്. സംഭവത്തിൽ സഹോദരൻ ശിവകുമാറിനെ സർജാപുര പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് പറയുന്നത് ഇങ്ങനെ: മൂന്ന് മാസം മുമ്പ് ആന്ധ്രപ്രദേശിൽ നിന്ന് തൊഴിൽ തേടി വന്നതാണ് കുടുംബം. സഹോദരൻ കൂടുതൽ സമയം ശിവകുമാറിന്റെ മൊബൈലിൽ ഗെയിം കളിക്കുമായിരുന്നു.
വിലക്കിയിട്ടും തുടർന്നു. ഇതേത്തുടർന്നാണ് കൊലപ്പെടുത്തിയത്. പ്രനേഷിനെ കാണാത്തതിനെത്തുടർന്ന് രക്ഷിതാക്കൾ അന്വേഷിക്കുന്നതിനിടെ അനുജനെ ആരോ കൊന്നു, മൃതദേഹം താൻ കണ്ടു എന്നായിരുന്നു ശിവകുമാറിന്റെ മറുപടി. പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലീസ് ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിച്ചു. മലവിസർജനത്തിന് ഇരുന്ന കുട്ടിയുടെ തലക്ക് പിറകിലൂടെ ചെന്ന് അടിച്ചാണ് വകവരുത്തിയത്. ചുറ്റികയുമായി നീങ്ങുന്ന ദൃശ്യം പരിസരത്തെ സി.സി ടി.വി കാമറയിൽ പതിഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.