ഗുരുദാസ്പൂർ (പഞ്ചാബ്): ശരീരത്തിലെ ‘പിശാച് ബാധ’ ഒഴിപ്പിക്കാനെന്ന പേരിൽ പാസ്റ്ററുടെയും സംഘത്തിന്റെയും ക്രൂര മർദനത്തിനിരയായ യുവാവ് കൊല്ലപ്പെട്ടു. പഞ്ചാബിലെ ഗുരുദാസ്പൂർ സ്വദേശി സാമുവൽ മസീഹ് (30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പാസ്റ്റർ ജേക്കബ് മസീഹിനും സഹായികളായ എട്ടുപേർക്കുമെതിരെ പൊലീസ് കേസെടുത്തു.
കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. അപസ്മാര ബാധയുള്ള സാമുവലിനായി പ്രാർഥിക്കാൻ കുടുംബം പാസ്റ്ററെയും സംഘത്തെയും വീട്ടിൽ വിളിച്ചുവരുത്തുകയായിരുന്നു. സാമുവലിന്റെ ദേഹത്ത് ബാധ കയറിയിട്ടുണ്ടെന്നും അടിച്ചിറക്കണമെന്നും പറഞ്ഞ് പാസ്റ്ററും സംഘവും മർദനം ആരംഭിക്കുകയായിരുന്നു. കടുത്ത മർദനത്തിനൊടുവിൽ സാമുവൽ മരണപ്പെട്ടു. മൃതദേഹം കട്ടിലിൽ കിടക്കുന്ന നിലയിലാണ് വീട്ടുകാർ കണ്ടത്. മൃതദേഹം മറവ് ചെയ്ത ശേഷം പാസ്റ്റർക്കെതിരെ കുടുംബം പരാതി നൽകുകയായിരുന്നു.
ശനിയാഴ്ച വീട്ടിലെത്തിയ പൊലീസ് മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിൽ മൃതദേഹം പുറത്തെടുക്കുകയും പോസ്റ്റ്മോർട്ടത്തിനയക്കുകയും ചെയ്തു. തുടർന്നാണ് പാസ്റ്റർ ജേക്കബ് മസീഹ്, ബൽജിത്ത് സിങ് സോനു തുടങ്ങിയവർക്കെതിരെ കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.