മനാമ: നൂറിലധികം മയക്കുമരുന്ന് ഗുളികകൾ വിഴുങ്ങിയ നിലയിൽ വിമാനത്താവളത്തിലൂടെ കടത്താൻ ശ്രമിച്ച ഏഷ്യക്കാരന് കോടതി അഞ്ചുവർഷം തടവുശിക്ഷ വിധിച്ചു.
സംശയാസ്പദമായ പെരുമാറ്റത്തെത്തുടർന്നാണ് ബഹ്റൈൻ ഇന്റർനാഷനൽ എയർപോർട്ടിൽ വെച്ച് ഇയാളെ പിടികൂടിയത്. സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തപ്പോൾ നിരോധിത വസ്തുക്കളൊന്നും കൈവശമില്ലെന്ന് ഇയാൾ പറഞ്ഞു. ഇയാളെ വൈദ്യപരിശോധനക്ക് വിധേയനാക്കിയപ്പോൾ ശരീരത്തിനുള്ളിൽ അന്യ വസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തി.
തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ മയക്കുമരുന്ന് ഗുളികകൾ വിഴുങ്ങിയതായി ഇയാൾ സമ്മതിച്ചു. അന്വേഷണത്തിൽ പ്രതി മയക്കുമരുന്ന് കടത്ത് സംഘത്തിന്റെ ഭാഗമാണെന്ന് കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.