കുവൈത്ത് സിറ്റി: സ്വദേശി പൗരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ രാജകുടുംബാംഗത്തിന്റെ കേസ് ഒക്ടോബർ 10ലേക്ക് മാറ്റിയതായി ക്രിമിനൽ കോടതി ഉത്തരവ്. സംഭവദിവസം കമ്യൂണിക്കേഷൻ ടവറുകളിൽനിന്ന് ഇയാളുടെ നീക്കത്തെക്കുറിച്ചുള്ള റിപ്പോർട്ട് ശേഖരിക്കുന്നതിനും കുറ്റകൃത്യം നടത്തിയ വാഹനത്തിന്റെ ഉടമയായ സാക്ഷിയെ വിളിച്ചുവരുത്തുന്നതിനും വേണ്ടിയാണ് കേസ് മാറ്റിവെച്ചത്. കഴിഞ്ഞ ദിവസം നടന്ന കോടതി സെഷനിൽ ഇരയുടെ കുടുംബാംഗങ്ങൾക്ക് വേണ്ടി അഭിഭാഷകൻ ബാഷർ അൽ നാസർ ഹാജരായി, മുൻധാരണയോടെ നടത്തിയ കൊലപാതകമായതിനാൽ പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.