നേമം: യുവാവിനെ മര്‍ദിച്ചവശനാക്കിയശേഷം പണവും മൊബൈലും സ്വര്‍ണമാലയും കവര്‍ന്ന സംഘത്തിലെ മൂന്നുപേര്‍ നേമം പൊലീസിന്റെ പിടിയിലായി.
മണക്കാട് കുര്യാത്തി ആറ്റുകാല്‍ എം.എസ്.കെ നഗറില്‍ സുധി എന്ന സുധീഷ് (27), വിളപ്പില്‍ പുളിയറക്കോണം സെന്റ് മേരീസ് സ്‌കൂളിന് സമീപം കൂവില്‍മൂഴിയില്‍ വീട്ടില്‍ ഫെബിന്‍ ജോയി (20), ബാലരാമപുരം കോട്ടുകാല്‍ പനയറക്കുന്ന് അനുഗ്രഹ ഭവനില്‍ വാടകക്ക് താമസിക്കുന്ന അര്‍ഷാദ് (27) എന്നിവരാണ് അറസ്റ്റിലായത്. സെപ്റ്റംബര്‍ 11നാണ് കേസിനാസ്പദമായ സംഭവം. ബാലരാമപുരം കോട്ടുകാല്‍ക്കോണം സ്വദേശി വിഷ്ണു(26)വിനെയാണ് മര്‍ദിച്ചത്.
സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത് ഇങ്ങനെ:
കവര്‍ച്ച നടത്തുക എന്ന ഉദ്ദേശ്യത്തോടുകൂടി സംഭവദിവസം പ്രതികളിലൊരാള്‍ ഓട്ടോഡ്രൈവറായ വിഷ്ണുവിന്റെ വാഹനത്തില്‍ കയറി. പിന്നീട് സാധനങ്ങള്‍ എടുക്കാനുണ്ടെന്നുപറഞ്ഞ് കാരയ്ക്കാമണ്ഡപം ചാനല്‍ക്കരയിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയശേഷം പല സമയങ്ങളിലായി പ്രതികള്‍ എല്ലാവരും ചേര്‍ന്ന് 4000ത്തോളം രൂപ കവരുകയും 15,000 രൂപ വിലവരുന്ന മൊബൈല്‍ ഫോണ്‍ പിടിച്ചുപറിക്കുകയുമായിരുന്നു. വിഷ്ണുവിന്റെ കഴുത്തിലുണ്ടായിരുന്ന സ്വര്‍ണമാല കവര്‍ന്ന പ്രതികള്‍ മുഖത്തും കവിളിലും ഇടിച്ച് പരിക്കേല്‍പിക്കുകയും പിച്ചാത്തിപ്പിടികൊണ്ട് നെഞ്ചിലിടിക്കുകയും ചെയ്തു.
ഒന്നാംപ്രതി അപ്പു, കണ്ടാലറിയാവുന്ന സ്ത്രീ എന്നിവരാണ് ഇനി പിടിയിലാകാനുള്ളത്. ഇവര്‍ക്കായി നേമം പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.