ഏറ്റുമാനൂരപ്പന്‍റെ വിഗ്രഹത്തിൽ ചാർത്തിയ ആഭരണത്തിലെ സ്വർണമുത്തുകൾ കാണാതായി

കോട്ടയം: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തിയിരുന്ന ആഭരണത്തിലെ സ്വർണമുത്തുകൾ കാണാതായി. ഏറ്റുമാനൂരപ്പന്‍റെ വിഗ്രഹത്തിൽ ചാർത്തിയിരുന്ന ആഭരണത്തിലെ സ്വർണമുത്തുകളാണ് കാണാതായത്. പുതിയ മേൽശാന്തി സന്തോഷ് ചുമതലയേറ്റപ്പോൾ നടത്തിയ പരിശോധനയിലാണ് കാണാതായ വിവരം പുറത്തറിഞ്ഞത്.

ചുമതല കൈമാറുന്നതിന്‍റെ ഭാഗമായി മേൽശാന്തി സന്തോഷ് ആവശ്യപ്പെട്ട പ്രകാരമാണ് പരിശോധന നടത്തിയത്. 75 പവൻ സ്വർണം കെട്ടിയ രുദ്രാക്ഷമാലയാണ് വിഗ്രഹത്തിൽ ചാർത്തുന്നത്. സ്വർണാഭരണത്തിൽ ആകെ 82ഒാളം മുത്തുകളാണുള്ളത്. ഇതിൽ ഒമ്പതോളം മുത്തുകൾ കാണുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം. ഒരു മുത്തിന് 23 ഗ്രാം തൂക്കം വരും.

സംഭവത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അടുത്ത ദിവസം ദേവസ്വം കമീഷണർ ക്ഷേത്രം സന്ദർശിക്കും.

Tags:    
News Summary - The gold pearls on the idol of Ettumanoorappan have disappeared

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.