വീട് കുത്തിത്തുറന്ന് 25 കിലോ ഏലക്ക മോഷ്ടിച്ചു

നെടുങ്കണ്ടം: പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് 25 കിലോയിലധികം ഏലക്ക മോഷ്ടിച്ചു. പാമ്പാടുംപത്തിനിപ്പാറ വലിയത്ത് ജമാലിന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്.

തോട്ടം മേഖലയിൽ ഒറ്റപ്പെട്ട വീട്ടിൽ എല്ലാവരും ജോലിക്ക് പോകുന്നതിനാൽ പകൽ വീട്ടുകാർ ഉണ്ടാവാറില്ല. പിൻഭാഗത്തെ വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നത്. മുൻവശത്തെ വാതിലിന്റെ പൂട്ട് തകർക്കാൻ ശ്രമം നടന്നിട്ടുണ്ട്. വീടിനുള്ളിൽ വിവിധ ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 150 കിലോയോളം ഉണക്ക ഏലക്കയിൽനിന്നാണ് 25 കിലോ നഷ്ടപ്പെട്ടത്.

മുറികളിലെ അലമാരകളുടെയും മേശകളുടെയും പൂട്ട് തകർത്തും മോഷ്ടാക്കൾ പരിശോധന നടത്തിയിട്ടുണ്ട്. എന്നാൽ, മറ്റൊന്നും നഷ്ടപ്പെട്ടിട്ടില്ല. ഏതാനും ആഴ്ചക്കിടെ മേഖലയിലെ മറ്റ് നാല് വീട്ടിലും മോഷണം നടന്നിരുന്നു. തോട്ടം മേഖലയിലെ ഒറ്റപ്പെട്ട വീടുകൾ കേന്ദ്രീകരിച്ചാണ് പകൽ മോഷണം. വീട്ടുകാർ നെടുങ്കണ്ടം പൊലീസിൽ പരാതി നൽകി.

Tags:    
News Summary - The house was broken into and 25 kg of cardamom was stolen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.