പ്ര​വീ​ണും ഭാ​ര്യ ഷൈ​ല

പ്ര​വീ​ണും

അ​യ​ൽ​വാ​സി​യു​ടെ വീ​ടിന്​ തീ​യി​ട്ട സംഭവം; ദ​മ്പ​തി​ക​ള്‍ റി​മാ​ൻ​ഡി​ല്‍

കു​ണ്ട​റ: അ​യ​ല്‍വാ​സി​യു​ടെ വീ​ടി​ന്റെ എ.​സി​ക്കും മ​റ്റും തീ​യി​ട്ട കേ​സി​ൽ ദ​മ്പ​തി​ക​ളെ കു​ണ്ട​റ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മു​ള​വ​ന കാ​ഞ്ഞി​ര​ക്കോ​ട് ഫ​യ​ര്‍ സ്റ്റേ​ഷ​ന് സ​മീ​പം പ്ര​വീ​ണ്‍ നി​വാ​സി​ല്‍ പ്ര​വീ​ണ്‍ (47), ഭാ​ര്യ ഷൈ​ല പ്ര​വീ​ണ്‍ (40) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ലാ​ണ് സം​ഭ​വം.

കു​ണ്ട​റ പൊ​ലീ​സ് കേ​സെ​ടു​ത്ത​തി​നെ തു​ട​ര്‍ന്ന് ഇ​വ​ര്‍ ഹൈ​കോ​ട​തി​യ​ല്‍ മു​ന്‍കൂ​ര്‍ ജാ​മ്യ​ത്തി​ന് അ​പേ​ക്ഷി​ച്ചി​രു​ന്നു. ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണ​ന​യി​ലി​രി​ക്കെ ത​ന്നെ ഇ​രു​വ​രും അ​യ​ല്‍വാ​സി​യെ വീ​ണ്ടും ഉ​പ​ദ്ര​വി​ച്ചി​രു​ന്നു. കു​ണ്ട​റ പൊ​ലീ​സ് ഹൈ​കോ​ട​തി​യി​ല്‍ ന​ല്‍കി​യ വി​ശ​ദ​മാ​യ റി​പ്പോ​ര്‍ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഹൈ​കോ​ട​തി ജാ​മ്യം നി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു. ചോ​ദ്യം ചെ​യ്യ​ലി​നു ശേ​ഷം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ഇ​രു​വ​രെ​യും റി​മാ​ന്‍ഡ് ചെ​യ്തു.

Tags:    
News Summary - The incident in which a neighbor's house was set on fire; The couple is in remand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.