അയൽവാസിയുടെ വീടിന് തീയിട്ട സംഭവം; ദമ്പതികള്‍ റിമാൻഡില്‍
text_fieldsകുണ്ടറ: അയല്‍വാസിയുടെ വീടിന്റെ എ.സിക്കും മറ്റും തീയിട്ട കേസിൽ ദമ്പതികളെ കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തു. മുളവന കാഞ്ഞിരക്കോട് ഫയര്‍ സ്റ്റേഷന് സമീപം പ്രവീണ്‍ നിവാസില്‍ പ്രവീണ്‍ (47), ഭാര്യ ഷൈല പ്രവീണ്‍ (40) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ഡിസംബറിലാണ് സംഭവം.
കുണ്ടറ പൊലീസ് കേസെടുത്തതിനെ തുടര്‍ന്ന് ഇവര്‍ ഹൈകോടതിയല്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചിരുന്നു. ജാമ്യാപേക്ഷ പരിഗണനയിലിരിക്കെ തന്നെ ഇരുവരും അയല്‍വാസിയെ വീണ്ടും ഉപദ്രവിച്ചിരുന്നു. കുണ്ടറ പൊലീസ് ഹൈകോടതിയില്‍ നല്കിയ വിശദമായ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഹൈകോടതി ജാമ്യം നിഷേധിക്കുകയായിരുന്നു. ചോദ്യം ചെയ്യലിനു ശേഷം കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.