കാസർകോട്: ഒന്നര വര്‍ഷം മുമ്പ് ജോലിക്ക് നിന്ന വീട്ടില്‍ നിന്ന് 21 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ യുവതിയെ കുമ്പള പൊലീസ് മടിക്കേരിയില്‍ നിന്ന് അറസ്റ്റ് ചെയ്തു. കാസര്‍കോട് പാടി ചൂരിമൂലയിലെ അലിയുമ്മ (48) ആണ് അറസ്റ്റിലായത്.
മുഗു ബി.എം ഹൗസിലെ ഇബ്രാഹിമിന്റെ വീട്ടില്‍ നിന്നാണ് സ്വര്‍ണ്ണം കവര്‍ന്നത്. ഏഴ് വര്‍ഷം മുമ്പ് ഇവിടെ ജോലിക്കാരിയായിരുന്നു യുവതി. ഒന്നര വര്‍ഷം മുമ്പ് ഇബ്രാഹിമിന്റെ വീട്ടില്‍ സന്ധ്യക്ക് എത്തി ഒരു ദിവസം രാത്രി തനിക്ക് കഴിയാന്‍ ഇടം തരണമെന്ന് അഭ്യര്‍ത്ഥിച്ചപ്പോള്‍ ഇബ്രാഹിമിന്റെ ഭാര്യ നസീമ സമ്മതിച്ചു.
നസീമ വസ്ത്രങ്ങള്‍ മടക്കി അലമാരയില്‍ സൂക്ഷിക്കുമ്പോള്‍ അലമാരയിലുണ്ടായിരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ യുവതിയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. രാവിലെ ഇബ്രാഹിം ജോലിക്ക് പോവുകയും നസീമ അലക്കാനായി പുറത്തിറങ്ങുകയും ചെയ്ത സമയത്ത് അലമാരയില്‍ ബാഗില്‍ സൂക്ഷിച്ച സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നതിന് ശേഷം ബാഗ് അലമാരയുടെ മുകളിലേക്ക് വലിച്ചെറിഞ്ഞ് കൈയില്‍ കരുതിയിരുന്ന സഞ്ചിയിലേക്ക് സ്വര്‍ണ്ണാഭരണങ്ങള്‍ മാറ്റി നസീമയോട് യാത്ര പറഞ്ഞാണ് ഇറങ്ങിത്. പിന്നീട് നസീമ അകത്ത് ചെന്ന് നോക്കിയപ്പോഴാണ് സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നത് മനസിലാവുന്നത്.
മടിക്കേരിയില്‍ അകന്ന ബന്ധുവിന്റെ വീട്ടില്‍ കഴിയുന്നതിനിടെയാണ് പ്രതിയെ പിടിച്ചത്. എസ്.ഐമാരായ വി.കെ. അനീഷ്, ഗണേഷന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ തൃഷ്ണ, ഗോകുല്‍, സജീഷ്, സുധീര്‍ എന്നിവര്‍ പൊലീസ് സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.