ആ​സി​ഡ് ബി​ജു

കുപ്രസിദ്ധ മോഷ്ടാവ് ആസിഡ് ബിജു അറസ്റ്റിൽ

പൊന്നാനി: സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളിൽ മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് ബിജു വർഗീസ് എന്ന ആസിഡ് ബിജുവിനെ (47) പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു. എടപ്പാൾ പൊൽപ്പാക്കരക്ക് സമീപമുള്ള വീട്ടിൽ കയറി മോഷണം നടത്താൻ ശ്രമിച്ച ശേഷം ഇയാൾ പെരുമ്പാവൂരിലേക്ക് ഒളിച്ചുകടക്കുകയായിരുന്നു. തുടർന്ന് എറണാകുളം, പാലക്കാട് ജില്ലയിലെ വിവിധയിടങ്ങളിലും താമസിച്ച് മോഷണം നടത്തിവരുകയായിരുന്നു.

ഉറങ്ങിക്കിടക്കുന്ന സ്ത്രീകളുടേയും കുട്ടികളുടേയും ആഭരണങ്ങൾ ആയുധങ്ങൾ ഉപയോഗിച്ച് മുറിച്ച് മോഷ്ടിച്ച് കൊണ്ടുപോകുന്ന രീതിയായിരുന്നു ബിജുവിന്‍റേത്. സംസ്ഥാനത്ത് 35ഓളം മോഷണക്കേസുകളിൽ പ്രതിയാണ്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇയാൾ ഒറ്റപ്പാലം ജയിലിൽനിന്ന് ജാമ്യത്തിൽ ഇറങ്ങിയത്. പ്രതിക്കെതിരെ കാപ്പയുൾപ്പെടെ ഗുണ്ടാ നിയമങ്ങൾ ചുമത്തുമെന്ന് പൊന്നാനി സി.ഐ വിനോദ് വലിയാറ്റൂർ പറഞ്ഞു.

ജില്ല പോലീസ് മേധാവി സുജിത്ത് ദാസിന്‍റെ നിർദേശപ്രകാരം തിരൂർ ഡിവൈ.എസ്.പി വി.വി. ബെന്നിയുടെ നേതൃത്വത്തിൽ എസ്.ഐ പ്രമോദ്, എ.എസ്.ഐ ജയപ്രകാശ്, എസ്.സി.പി.ഒമാരായ രാജേഷ്, ജയപ്രകാശ്, സി.പി.ഒ സുമേഷ് എന്നിവരുടെ സഹായത്തോടെ പൊന്നാനി സി.ഐ വിനോദ് വലിയാട്ടൂരാണ് ബിജുവിനെ അറസ്റ്റ് ചെയ്തത്

Tags:    
News Summary - The infamous thief Acid Biju arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.