തളിപ്പറമ്പ്: നടന്നുപോകുകയായിരുന്ന വയോധികയുടെ കഴുത്തിൽനിന്ന് ഒന്നര പവന്റെ മാല പൊട്ടിച്ചെടുത്ത മോഷ്ടാവിനെ പിടികൂടി. മാട്ടൂൽ സ്വദേശി കൊയിലേരിയൻ ഹൗസിൽ ഡെയ്ൻ ജോമോനെ(19)യാണ് തളിപ്പറമ്പ് പൊലീസ് വ്യാഴാഴ്ച ഉച്ചയോടെ പിടികൂടിയത്. പൂക്കോത്ത് കൊട്ടാരത്തിനു സമീപത്തെ പട്ടാണി കമലാക്ഷിയുടെ കഴുത്തിൽനിന്നാണ് മാല പൊട്ടിച്ചെടുത്തത്. ഡിസംബർ എട്ടിന് വൈകീട്ട് ആറു മണിയോടെ പൂക്കോത്ത് നടയിൽ വെച്ചാണ് സംഭവം.
തൃച്ചംബരത്തുനിന്ന് പൂക്കോത്ത് തെരുവിലെ വീട്ടിലേക്ക് വരുകയായിരുന്നു കമലാക്ഷി. പൂക്കോത്ത് നടയിലെ എൽ.ഐ.സി ഓഫിസിനു പിൻവശത്തെ റോഡിൽവെച്ച് എതിരെ വരുകയായിരുന്ന യുവാവ് 74കാരിയായ കമലാക്ഷിയുടെ കഴുത്തിൽനിന്ന് മാല പൊട്ടിച്ച് ഓടുകയായിരുന്നു.
സംഭവം കണ്ട സമീപവാസിയായ യുവാവ് മോഷ്ടാവിന്റെ പിറകെയോടി പിടികൂടാൻ ശ്രമിെച്ചങ്കിലും മോഷ്ടാവ് ദേശീയപാത മറികടന്ന് ക്ലാസിക് തിയറ്റർ റോഡിലേക്ക് രക്ഷപ്പെട്ടു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു.
തൃച്ചംബരം റോഡിലെ കനറാ ബാങ്ക് വഴി രക്ഷപ്പെടുന്ന ദൃശ്യങ്ങൾ സി.സി ടി.വിയിൽ നിന്ന് കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ജോമോൻ പിടിയിലായത്. സംശയം തോന്നിയ പ്രതിയെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും കമലാക്ഷി തിരിച്ചറിയുകയും ചെയ്തതോടെയാണ് തളിപ്പറമ്പ് എസ്.ഐ കെ. ദിനേശൻ അറസ്റ്റ് ചെയ്തത്. പൊട്ടിച്ചെടുത്ത മാല പയ്യന്നൂരിലെ ഒരു ജ്വല്ലറിയിൽനിന്ന് കണ്ടെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.