15 ലക്ഷത്തിന്റെ പോത്തിൻ കുടൽ മോഷ്ടിച്ച് കടത്തിയയാൾ അറസ്റ്റിൽ

കാസർകോട്: കാസർകോട് മജലിൽനിന്ന് ഉണക്കിയ പോത്തിൻ കുടൽ മറിച്ചുവിറ്റ് കടന്നുകളഞ്ഞ അസം സ്വദേശിയെ ടൗൺ പൊലീസ് അറസ്റ്റുചെയ്തു. വയനാട് സ്വദേശി അസീസിന്റെ ഉടമസ്ഥതയിൽ പോത്തിൻ കുടൽ സംസ്കരിച്ച് വിദേശത്തേക്ക് അയക്കുന്ന സ്ഥാപനത്തിൽനിന്ന് 15 ലക്ഷത്തോളം രൂപയുടെ ഉത്പന്നം തമിഴ്നാട് സ്വദേശികൾക്ക്‌ മറിച്ചുവിറ്റ് അസമിലേക്ക് രക്ഷപ്പെട്ട പ്രതി ഷെഫീക്കുൽ എന്ന സുഫൈജുൽ ഇസ്‍ലാമിനെയാണ് കാസർകോട് ടൗൺ പൊലീസ് അസമിൽ അന്വേഷിച്ചെത്തി അറസ്റ്റ് ചെയ്തത്.

ബംഗ്ലാദേശ് അതിർത്തിയായ ദൂബ്രി ജില്ലയിലെ ചാപ്പാർ പൊലീസ് സ്റ്റേഷൻ പരിധിയിൽ, ചാഗൽകുട്ടി വനാതിർത്തിയിലെ ഗ്രാമത്തിൽനിന്ന് പൊലീസിന്റെയും കേന്ദ്രസേനാംഗവും ചെറുവത്തൂർ കാരിയിൽ സ്വദേശിയുമായ രാജീവന്റെയും സഹായത്തോടെയാണ് പിടികൂടിയത്.

പ്രതി മജലിലെ സ്ഥാപനത്തിൽ കുടൽ സംസ്കരണ തൊഴിലാളിയായിരുന്നു. കൂടുതൽ ലാഭം തമിഴ്നാട് സ്വദേശികൾക്ക് വിൽക്കുന്നതാണെന്ന് തൊഴിലുടമയെ ബോധ്യപ്പെടുത്തിയ പ്രതി 15 ലക്ഷം രൂപക്ക് മറിച്ചുവിൽക്കുകയും തുടർന്ന് അസമിലേക്ക് മുങ്ങുകയുമായിരുന്നുവെന്ന് എസ്.ഐ മധുസൂദനൻ പറഞ്ഞു.

Tags:    
News Summary - The man who stole cow intestines and smuggled them was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.