കാസർകോട്: സ്ത്രീയും കുടുംബവും താമസിക്കുന്ന വീട്ടിൽ അർധരാത്രി 25 ഓളം പേർ അതിക്രമിച്ചു കയറി കുടുംബത്തിന് മാനഹാനിയുണ്ടാക്കിയെന്ന പരാതിയിൽ അഞ്ച് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടെന്ന് മേൽപറമ്പ പോലീസ് എസ്.എച്ച്.ഒ മനുഷ്യാവകാശ കമീഷനെ അറിയിച്ചു. കമീഷൻ ആക്ടിങ് ചെയർപേഴ്സനും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥിന്റെ ഇടപെടലിനെ തുടർന്നാണ് നടപടി.
കണ്ണംകുളം ബാര സ്വദേശിനി റാബിയത്ത് സമർപ്പിച്ച പരാതിയിലാണ് നടപടി. ബേക്കൽ പൊലീസ് സമർപിച്ച റിപ്പോർട്ടിൽ 2022 ഒക്ടോബർ 26 ന് കണ്ണംകുളത്ത് നടന്ന സംഭവം അറിഞ്ഞയുടൻ പൊലീസ് സ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുള്ളതായി പറയുന്നു. ഒരു കാറിലെത്തിയ വ്യക്തിയെ പരാതിക്കാരിയുടെ വീട്ടിൽ ഒളിപ്പിച്ചിരിക്കുകയാണെന്ന് ആരോപിച്ച് നാട്ടുകാരായ ചിലർ അപമാനിച്ചതായി പരാതിക്കാരി മൊഴി നൽകിയിരുന്നു. തുടർന്ന് പരാതിക്കാരി താമസിക്കുന്ന മേൽപറമ്പ പൊലീസ് ക്രൈം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലിസ് റിപ്പോർട്ടിൽ പറയുന്നു. നടപടികൾ പൂർത്തിയായ സ്ഥിതിയിൽ ഇക്കാര്യത്തിൽ കൂടുതൽ ഉത്തരവുകൾ ആവശ്യമില്ലെന്ന് കമീഷൻ ഉത്തരവിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.