മോഷണംനടന്ന പരുമല തിക്കപ്പുഴ തിരുവാർ മംഗലം ക്ഷേത്രത്തിൽ വിരലടയാള വിദഗ്ധർ തെളിവുകൾ ശേഖരിക്കുന്നു

ക്ഷേത്ര ഓഫിസ് കുത്തിത്തുറന്ന് അരലക്ഷത്തിന്‍റെ ഓട്ടുപകരണങ്ങൾ കവർന്നു

തിരുവല്ല : പരുമല തിക്കപ്പുഴയിൽ മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാക്കൾ തിരുവാർമംഗലം ക്ഷേത്ര ഓഫിസ് കുത്തിത്തുറന്ന് അമ്പതിനായിരത്തോളം രൂപ വില മതിക്കുന്ന ഓട്ടുപകരണങ്ങൾ കവർന്നു. സമീപത്തെ കച്ചവട സ്ഥാപനത്തിൽനിന്ന് 4000 രൂപയും മോഷ്ടിച്ചു.

വെള്ളിയാഴ്ച രാവിലെ ഏഴോടെയാണ് മോഷണവിവരം പുറത്തറിഞ്ഞത്. ക്ഷേത്ര ഓഫിസി‍‍െൻറ വാതിൽ കുത്തിത്തുറന്ന് മുറിയിൽ സൂക്ഷിച്ച നിലവിളക്ക് ഉൾപ്പെടെ കവരുകയായിരുന്നു. പത്തനംതിട്ടയിൽനിന്ന് എത്തിയ വിരലടയാള വിദഗ്ധർ തെളിവുകൾ ശേഖരിച്ചിട്ടുണ്ട്.

സമീപത്തെ സി.സി ടി.വിയിൽ നിന്ന് ലഭിച്ച മോഷ്ടാക്കളുടെ ദൃശ്യം കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയതായി പുളിക്കീഴ് എസ്.ഐ കവിരാജ് പറഞ്ഞു.

Tags:    
News Summary - The temple office was broken and stolen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.