സഹോദരന്‍റെ അടിയേറ്റ് യുവാവ് മരിച്ചു

മാനന്തവാടി: വയനാട്ടിൽ സഹോദരന്‍റെ അടിയേറ്റ് യുവാവ് മരിച്ചു. വാളാട് എടത്തന വേങ്ങണമുറ്റം ജയചന്ദ്രനാണ് (42) മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം.

മദ്യപിച്ച് വീട്ടിലെത്തിയ ജയചന്ദ്രന്‍ അമ്മയെയും ഭാര്യയെയും കുട്ടികളെയും മര്‍ദിക്കുന്നതു തടയാൻ ശ്രമിക്കുന്നതിനിടെ സഹോദരന്‍ രാമകൃഷ്ണന്‍ മുളവടി കൊണ്ട് അടിക്കുകയായിരുന്നു. തലക്കും കഴുത്തിനും ഗുരുതരമായി പരിക്കേറ്റ ജയചന്ദ്രനെ മാനന്തവാടി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ജയചന്ദ്രന്റെ സുഹൃത്ത് വരയാല്‍ കരയോത്തിങ്കല്‍ രവിക്കും (45) മര്‍ദനമേറ്റു. ഇദ്ദേഹം മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. രാമകൃഷ്ണന്‍ പൊലീസില്‍ കീഴടങ്ങി.

Tags:    
News Summary - The young man beaten to death by brother

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.