മരട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയിൽ നിന്ന് പണവും സ്വർണവും ഭീഷണിപ്പെടുത്തി കവർന്ന കേസിൽ പ്രതി പിടിയിൽ. പ്രണയം നടിച്ച് വശത്താക്കിയശേഷം ഭീഷണിപ്പെടുത്തി നാലു ലക്ഷം രൂപയും സ്വർണാഭരണങ്ങളും കൈവശപ്പെടുത്തിയശേഷം മുങ്ങി നടന്ന യുവാവിനെ കണ്ണൂരിൽ നിന്നാണ് പനങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.
കണ്ണൂർ സിറ്റി, നീർച്ചാൽ ജുമാ മസ്ജിദിന് സമീപം മുസ്തഫ മൻസലിൽ മുഹമ്മദ് അജ്മലിനെയാണ് (25) കണ്ണൂരുള്ള വസതിയിൽനിന്ന് എസ്..ഐ ജി. ഹരികുമാറും സംഘവും പിടികൂടിയത്. പെൺകുട്ടി പത്താം ക്ലാസിൽ പഠിക്കുമ്പോൾ ഇൻസ്റ്റഗ്രാം വഴിയാണ് പ്രതിയുമായി സൗഹൃദത്തിൽ ആയത്.
തുടർന്ന് പ്രതി പെൺകുട്ടിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകുകയും ചെയ്തു. പിന്നീട് പണവും സ്വർണവും തന്നില്ലെങ്കിൽ വിവാഹത്തിൽനിന്നും പിന്മാറും എന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി പണവും സ്വർണവും കൈക്കലാക്കുകയും ചെയ്തശേഷം മുങ്ങുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.