ഫെഡറൽ ബാങ്കിൽ ബൈക്കിലെത്തിയ യുവാവ് ജീവനക്കാർക്കുനേരെ പെട്രോളൊഴിച്ചു

തൃശ്ശൂർ: ബൈക്കിലെത്തിയ യുവാവ് ബാങ്ക് ജീവനക്കാർക്കുനേരെ പെട്രോളൊഴിച്ചു. തൃശ്ശൂർ അത്താണി ഫെഡറൽ ബാങ്കിലാണ് യുവാവിന്റെ പരാക്രമം നടന്നത്. ബാങ്ക് കൊള്ളയടിക്കാൻ പോകുന്നുവെന്ന് പറഞ്ഞായിരുന്നു ആക്രമണം. ജീവനക്കാരും നാട്ടുകാരും ചേർന്ന് യുവാവിനെ പിടികൂടി. വടഞ്ചക്കാഞ്ചേരി പൊലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. വൈകിട്ട് 4:30 ഓടുകൂടിയാണ് സംഭവം.

ബാങ്കിലെത്തിയ ഇയാൾ കയ്യിലുണ്ടായിരുന്ന സഞ്ചിയിൽ നിന്നും പെട്രോൾ പുറത്തെടുത്ത് ജീവനക്കാർക്കുനേരെ ഒഴിക്കുകയായിരുന്നു. തുടർന്നാണ്, താൻ ബാങ്ക് കൊള്ളിയടിക്കാൻ പോവുകയാണെന്ന് പറഞ്ഞ് ബഹളം വെച്ചത്. തുടർന്ന് ജീവനക്കാർ പൊലീസിനെ ബന്ധപ്പെടുമെന്ന് പറഞ്ഞപ്പോൾ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.

ജീവനക്കാരും നാട്ടുകാരും ചേർന്നാണിയാളെ പിടികൂടിയത്. തുടർന്ന്, വടക്കാഞ്ചേരി പൊലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാൾ മാനസിക രോഗത്തിന് ചികിത്സയിലായിരുന്ന വ്യക്തിയാണെന്നാണറിയുന്നത്.

Tags:    
News Summary - The youth threw petrol on the bank employees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.