കാപ്പ നിയമപ്രകാരം യുവാവ് അറസ്റ്റിൽ

ആലപ്പുഴ: കുത്തിയതോട്, ചേർത്തല, മരട്, അരൂർ പൊലീസ് സ്‌റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതി കുത്തിയതോട് കൊടുംതുരുത്ത് കൊല്ലേരിതാഴത്ത് ലിജോ ജോജി കാപ്പ നിയമപ്രകാരം അറസ്റ്റിൽ. ജില്ല കലക്ടറുടെ ഉത്തരവുപ്രകാരം ജില്ല പൊലീസ് മേധാവി ജി. ജയദേവിന്റെ നിർദേശമനുസരിച്ച് കുത്തിയതോട് സ്‌റ്റേഷൻ എസ്.എച്ച്.ഒ ഫൈസലാണ് അറസ്റ്റ് ചെയ്തത്.

2020 ലും ലിജോയെ ആറുമാസത്തേക്ക് കാപ്പ പ്രകാരം ജയിലിലടച്ചിരുന്നു. ജയിൽമോചിതനായശേഷം എറണാകുളം മരട് പൊലീസ് സ്‌റ്റേഷനിൽ വധശ്രമ കേസിൽ പ്രതിയായതിനെ തുടർന്നാണ് വീണ്ടും കാപ്പയിൽ ഉൾപ്പെടുത്തി റിമാൻഡ് ചെയ്തത്.

കൊലപാതകശ്രമം, അടിപിടി എന്നിവ കൂടാതെ ഒന്നരക്കിലോ കഞ്ചാവുമായി പാലക്കാട് റെയിൽവേ സ്‌റ്റേഷനിൽനിന്ന് പിടികൂടിയതിന് പാലക്കാട് എക്‌സൈസിലും ലിജോക്കെതിരെ കേസ് ഉള്ളതായി പൊലീസ് പറഞ്ഞു.

Tags:    
News Summary - The youth was arrested under Kappa Act

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.