ആക്രമണത്തിൽ പരിക്കേറ്റ ഫ്രാൻസീസ്‌

അക്രമി സംഘം യുവാവിനെ ക്രൂരമായി ആക്രമിച്ച്​ പരിക്കേൽപിച്ചു

മാരാരിക്കുളം: അക്രമി സംഘം യുവാവിനെ ആക്രമിച്ച്​ പരിക്കേൽപിച്ചു. തൈക്കൽ  ഫ്രാൻസീസ്‌ (33) ന്​ നേരെയാണ് ആക്രമണം ഉണ്ടായത്. മയക്കുമരുന്നു സംഘം യുവാവിൻ്റെ കണ്ണ് കുത്തിപ്പെട്ടിക്കാൻ ശ്രമിച്ചുവെന്ന്​ പരാതി. 

വഴിയരികിൽ കേബിൾ ജോലി ചെയ്യുകയായിരുന്നവരെ ആക്രമിക്കുന്നത്​ തടയാൻ ശ്രമിച്ചപ്പോഴാണ് അക്രമികൾ ഫ്രാൻസിസിനു നേരെ തിരിഞ്ഞതെന്ന്​ പറയുന്നു. കണ്ണിന്​ ഗുരുതമായി പരിക്കേറ്റ ഫ്രാൻസീസിനെ അടിയന്തിര ശസ്ത്രക്രിയക്കായി ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

സി.പി.എം പ്രവർത്തകനാണ് ഫ്രാൻസീസ്. ഓമനപ്പുഴ പ്രദേശത്ത് കഴിഞ്ഞ ഏതാനും നാളുകളായി മദ്യ-മയക്കുമരുന്ന് മാഫിയ സംഘങ്ങളുടെ ശല്യം അസഹനീയമാണെന്ന് നാട്ടുകാർ പറയുന്നു. ഇവരാണ്​ അക്രമത്തിന്​ പിറകിലെന്നാണ്​ നാട്ടുകാർ പറയുന്നത്​.  കുറ്റക്കാർക്കെതിരെ പൊലീസ് കർശന നടപടി സ്വീകരിക്കണമെന്ന് സി.പി.എം പാതിരപ്പള്ളി ലോക്കൽ കമ്മിറ്റി സെക്രട്ടറി ജയൻ തോമസ് ആവശ്യപ്പെട്ടു.

Tags:    
News Summary - The youth was brutally assaulted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.