തിരൂർ: തിരുനാവായയിൽ ഇരുകാലിലും ചങ്ങലയിൽ ബന്ധിതനായ നിലയിൽ യുവാവിനെ കണ്ടെത്തി. തിരുനാവായ എടക്കുളം റോഡിൽ വെള്ളിയാഴ്ച രാവിലെ ഏഴോടെയാണ് ചങ്ങലയിൽ ബന്ധിതനായ നിലയിൽ യുവാവിനെ നാട്ടുകാർ കണ്ടത്. നാട്ടുകാർ പൊലീസ് വളണ്ടിയർമാരായ റിയാസ് മുളക്കൽ, ഷറഫുദ്ദീൻ പല്ലാർ എന്നിവരെ വിവരമറിയിച്ചു. അവശനിലയിലായ യുവാവിന് ഭക്ഷണം നൽകുകയും തിരൂർ സി.ഐ എം.ജെ. ജിജോയെ വിവരമറിയിക്കുകയും ചെയ്തു.
ഹർത്താൽ തിരക്കിനിടയിലും തിരുനാവായയിലെത്തിയ ജിജോ തിരൂർ ജില്ല ആശുപത്രിയിലെത്തിച്ച് യുവാവിന് ചികിത്സ ഏർപ്പെടുത്തി. തമിഴ്നാട് സ്വദേശിയാണെന്നാണ് നിഗമനം. യുവാവിനെ ഇതിനു മുമ്പ് പ്രദേശത്ത് കണ്ടിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു.യുവാവ് തിരുനാവായയിൽ ട്രെയിൻ മാർഗം എത്തിയതാകാമെന്നും അല്ലെങ്കിൽ ആരെങ്കിലും വാഹനത്തിൽ കൊണ്ടുവന്ന് ഇറക്കി പോയതായിരിക്കാമെന് കരുതുന്നതായും തിരൂർ സി.ഐ പറഞ്ഞു. കൂടുതൽ വിവരങ്ങൾ തേടി പൊലീസ് അന്വേഷണമാരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.