അജ്‌നാസ്, ഷമ്മാസ്, ജമാദ്

കാറില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി കോഴിക്കോട് സ്വദേശികളായ യുവാക്കള്‍ മുത്തങ്ങയിൽ പിടിയില്‍

ബത്തേരി: കാറില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി കോഴിക്കോട് സ്വദേശികളായ മൂന്ന് യുവാക്കള്‍ അറസ്റ്റിൽ. പൂളക്കോട് കുന്നുമ്മല്‍ വീട്ടില്‍ പി.കെ. അജ്‌നാസ് (25), എരഞ്ഞിക്കല്‍ പൂവാട്ട്പറമ്പ് വീട്ടില്‍ ഷമ്മാസ്(21), മാവൂര്‍ കൊഞ്ഞാലി കൊയ്യുമ്മല്‍ വീട്ടില്‍ ജമാദ്(23) എന്നിവരെയാണ് ബത്തേരി പൊലീസ് പിടികൂടിയത്.

തിങ്കളാഴ്ച ഉച്ചയോടെ വാഹനപരിശോധനക്കിടെ മുത്തങ്ങയില്‍ വെച്ചാണ് ഇവര്‍ സഞ്ചരിച്ച കെ.എല്‍. 11 ബി 1857 വാഹനത്തില്‍ നിന്ന് 403 ഗ്രാം കഞ്ചാവ് കണ്ടെടുത്തത്. ബത്തേരി എസ്.ഐ. കെ.വി. ശശികുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.



Tags:    
News Summary - The youths from Kozhikode arrested for smuggling ganja in the car in Muthanga

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.