പയ്യനാട് കുട്ടിപ്പാറയിൽ മോഷണം; നാല് പവനും 3,000 രൂപയും നഷ്ടമായി

മ​ഞ്ചേ​രി: പ​യ്യ​നാ​ട് കു​ട്ടി​പ്പാ​റ​യി​ൽ വീ​ട്ടു​കാ​ർ ഉ​റ​ങ്ങു​മ്പോ​ൾ മോ​ഷ​ണം. കു​ട്ടി​പ്പാ​റ കു​ന്നു​മ്മ​ൽ ഹ​സ​ൻ റ​ഷീ​മി​ന്റെ വീ​ട്ടി​ൽ വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ 3.55നാ​ണ് സം​ഭ​വം. കി​ട​പ്പു​മു​റി​യി​ൽ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ച നാ​ല് പ​വ​ന്റെ സ്വ​ർ​ണാ​ഭ​ര​ണ​വും പ​ഴ്സി​ലു​ണ്ടാ​യി​രു​ന്ന 3,000 രൂ​പ​യും ന​ഷ്ട​മാ​യി. ഉ​റ​ക്ക​മു​ണ​ർ​ന്ന വീ​ട്ടു​കാ​രു​ടെ ശ​ബ്ദം കേ​ട്ട​തോ​ടെ മോ​ഷ്ടാ​വ് ഓ​ടി​ര​ക്ഷ​പ്പെ​ട്ടു.

ഉ​റ​ങ്ങാ​ൻ കി​ട​ക്കു​മ്പോ​ൾ റ​ഷീ​മി​ന്റെ ഭാ​ര്യ അ​ല​മാ​ര​യി​ൽ അ​ഴി​ച്ചു​വെ​ച്ച മാ​ല​യാ​ണ് മോ​ഷ്ടാ​വ് കൈ​ക്ക​ലാ​ക്കി​യ​ത്. മു​റി​യി​ൽ​നി​ന്ന് ശ​ബ്ദം കേ​ട്ട് ഭാ​ര്യ ഉ​ണ​ർ​ന്ന​പ്പോ​ൾ മ​ങ്ങി​യ വെ​ളി​ച്ച​ത്തി​ൽ ഒ​രാ​ൾ എ​ന്തോ തി​ര​യു​ന്ന​തു​പോ​ലെ തോ​ന്നി. റ​ഷീ​മി​നെ വി​ളി​ച്ചു​ണ​ർ​ത്തി​യ​പ്പോ​ൾ മോ​ഷ്ടാ​വ് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. മു​റി​യി​ൽ ഇ​രു​വ​രെ​യും കൂ​ടാ​തെ ആ​റ് വ​യ​സ്സാ​യ കു​ട്ടി​യും ഉ​ണ്ടാ​യി​രു​ന്നു. മ​റ്റ് ര​ണ്ട് കു​ട്ടി​ക​ൾ അ​ടു​ത്ത മു​റി​യി​ലാ​ണ് കി​ട​ന്നി​രു​ന്ന​ത്. അ​ടു​ക്ക​ള ഭാ​ഗ​ത്തെ വാ​തി​ൽ തു​റ​ന്നാ​ണ് മോ​ഷ്ടാ​വ് അ​ക​ത്തു​ക​ട​ന്ന​ത്. അ​ടു​ക്ക​ള​യി​ലെ ജ​ന​ൽ ത​ക​ർ​ത്ത് ഇ​തി​ലൂ​ടെ വാ​തി​ലി​ൽ ഉ​ണ്ടാ​യി​രു​ന്ന താ​ക്കോ​ൽ പു​റ​ത്തെ​ടു​ത്ത് വാ​തി​ൽ തു​റ​ന്നാ​ണ് മോ​ഷ്ടാ​വ് അ​ക​ത്ത് ക​ട​ന്ന​ത്. ക​റു​ത്ത വ​സ്ത്ര​മാ​ണ് മോ​ഷ്ടാ​വ് ധ​രി​ച്ചി​രു​ന്ന​ത്. തൊ​പ്പി​യും ജാ​ക്ക​റ്റും ധ​രി​ച്ചി​രു​ന്ന​താ​യി കു​ടും​ബം പ​റ​ഞ്ഞു. മ​ഞ്ചേ​രി പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പൊ​ലീ​സ്, ഡോ​ഗ് സ്ക്വാ​ഡ്, വി​ര​ല​ട​യാ​ള വി​ദ​ഗ്‌​ധ​ർ എ​ന്നി​വ​ർ വീ​ട്ടി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

Tags:    
News Summary - Theft

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.