കുറ്റിപ്പുറം: 25 വർഷം മുമ്പ് കുറ്റിപ്പുറത്ത് നടന്ന മോഷണക്കേസിലെ പ്രതി പിടിയിൽ. പൊന്നാനി കടവനാട് സ്വദേശി പഴയ പുരക്കൽ സിദ്ദീഖാണ് (55) പിടിയിലായത്. ഇയാൾക്കെതിരെ പൊന്നാനി, ചങ്ങരംകുളം, പെരുമ്പടപ്പ് കുറ്റിപ്പുറം, സ്റ്റേഷനുകളിൽ നിരവധി മോഷണക്കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കോടതിയിൽനിന്ന് ജാമ്യത്തിലിറങ്ങി മുങ്ങി വിചാരണക്കെത്താതെ നടന്ന ഇയാളെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. സീനിയർ സി.പി.ഒ ജയപ്രകാശ്, ശ്രീശോഭ്, അലക്സ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.