കൊടുവള്ളി: വീട്ടുകാർ ബന്ധുവീട്ടിൽ പോയ സമയത്ത് വീടിന്റെ വാതിൽ തകർത്ത് 32 പവൻ സ്വർണാഭരണം കവർന്നു. കിഴക്കോത്ത് കച്ചേരിമുക്ക് താളിയിൽ മുസ്തഫയുടെ വീട്ടിൽ ഞായറാഴ്ച പുലർച്ചയാണ് സംഭവം. വീടിന്റെ അടുക്കള ഭാഗത്തെ ഇരുമ്പ് ഗ്രില്ലിന്റെ പൂട്ടും വീടിന്റെ പൂട്ടും തകർത്ത് അകത്ത് കടന്ന മോഷ്ടാക്കൾ വീടിന്റെ മുകൾനിലയിലെ കിടപ്പുമുറിയിലെ അലമാരയുടെ പൂട്ടും തകർത്ത് 32 പവൻ വരുന്ന സ്വർണാഭരണങ്ങൾ കവരുകയായിരുന്നു.
മുസ്തഫയുടെ ഭാര്യ ശനിയാഴ്ച രാവിലെയാണ് വീട് പൂട്ടി ബന്ധുവീട്ടിൽ പോയത്. ഞായറാഴ്ച രാവിലെ സമീപത്തെ ബന്ധുക്കളാണ് വീടിന്റെ വാതിലുകൾ തകർത്ത നിലയിൽ കണ്ടത്.
തുടർന്ന് വീട്ടുകാരെത്തി വീട് പരിശോധിച്ചപ്പോഴാണ് മോഷണവിവരം അറിയുന്നത്. പരാതിയെതുടർന്ന് കൊടുവള്ളി പൊലീസ് കേസെടുക്കുകയും സ്ഥലത്തെത്തി തെളിവുകൾ ശേഖരിക്കുകയും ചെയ്തു. വടകരയിൽനിന്ന് ഡോഗ് സ്ക്വാഡും കോഴിക്കോടുനിന്ന് വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.