മാന്നാർ: പൊലീസ് സ്റ്റേഷന് ഒരു വിളിപ്പാടകലെയുള്ള മാന്നാർ കുരട്ടിശ്ശേരിയിലമ്മ ഭഗവതീക്ഷേത്രത്തിൽ മോഷണം നടത്തിയ പ്രതി ബ്ലേഡ് അയ്യപ്പനുമായി പൊലീസ് തെളിവെടുപ്പ് നടത്തി.
മാന്നാർ പുത്തൻ പള്ളി, പരുമല പള്ളി കുരിശടി, സമീപത്തെ പെട്ടിക്കട എന്നിവിടങ്ങളിലും മോഷണശ്രമം നടത്തിയിരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ സ്ഥിരമായി മോഷണം നടത്തി വന്ന തിരുവനന്തപുരം തോന്നയ്ക്കൽ ചെമ്പക മംഗലം ഊരുകോണത്ത് പുത്തൻവീട്ടിൽ ബ്ലേഡ് അയ്യപ്പൻ എന്ന ആർ. അയ്യപ്പനെ (31) രണ്ടാഴ്ച മുമ്പാണ് കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.
കുലശേഖരപുരം കടത്തൂർ കണ്ടത്തിൽ ഭദ്രകാളി ക്ഷേത്രത്തിെൻറ കാണിക്കവഞ്ചിയും തിടപ്പള്ളിയും മറ്റും പൊളിച്ച് 50,000 രൂപ കവർന്ന കേസിലാണ് പിടിയിലായത്. ജയിലിൽനിന്ന് ഇറങ്ങിയശേഷം കൊല്ലം ശക്തികുളങ്ങര എടമലക്കാവ് ദേവീ ക്ഷേത്രത്തിൽ ആഗസ്റ്റ് 21 നും ചവറ ഭരണിക്കാവ് ക്ഷേത്രത്തിൽ 26 നും കുരട്ടിശ്ശേരിയിലമ്മ ഭഗവതി ക്ഷേത്രത്തിൽനിന്ന് കഴിഞ്ഞ മാസം 30നും കവർച്ച നടത്തുകയായിരുന്നു.
മേശ വലിപ്പിൽ സൂക്ഷിച്ചിരുന്ന 7500 രൂപ ഒരു മാസത്തെ കാണിക്കയിനത്തിലെ 8000 രൂപ മൊബൈൽ ഫോൺ എന്നിവയാണ് അപഹരിച്ചത്. എസ്.എച്ച്.ഒ ജി. സുരേഷ് കുമാറിെൻറ നേതൃത്വത്തിാണ് തെളിവെടുപ്പന് എത്തിച്ചത്. അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ ബ്ലേഡ് ഉപയോഗിച്ച് പരിക്കേൽപ്പിക്കുന്നതും ലോക്കപ്പുകളിൽ സ്വയം പരിക്കേൽപ്പിച്ച് ചോദ്യംചെയ്യലിൽനിന്ന് ഒഴിവാകുന്നതും അയ്യപ്പെൻറ രീതിയാണെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.