കാ​രാ​ളി​മു​ക്കി​ൽ ക​വ​ർ​ച്ച ന​ട​ത്തി​യ മോ​ഷ്ടാ​വി​ന്റെ ചി​ത്രം നി​രീ​ക്ഷ​ണ കാ​മ​റ​യി​ൽ പ​തി​ഞ്ഞ​പ്പോ​ൾ

കാരാളിമുക്കിൽ വ്യാപാര സ്ഥാപനങ്ങളിൽ മോഷണം

ശാ​സ്താം​കോ​ട്ട: കാ​രാ​ളി​മു​ക്കി​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ പൂ​ട്ട് ത​ക​ർ​ത്ത് പ​ണ​വും വ​സ്ത്ര​വു​മ​ട​ക്കം ക​വ​ർ​ന്നു. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണ് സം​ഭ​വം. മു​ല്ല​മം​ഗ​ലം സ്റ്റോ​ഴ്സ്, ടെ​ക്സ്​​റ്റൈ​ൽ​സ്, വ​ഴി​യോ​ര​ക്ക​ട, ഫ്ര​ണ്ട്സ് റ​സ്റ്റാ​റ​ന്റ്, ഭാ​ര​ത് ബേ​ക്ക​റി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. മ​റ്റൊ​രു റ​സ്റ്റാ​റ​ന്‍റി​ന്‍റെ പൂ​ട്ട് ത​ക​ർ​ത്ത് അ​ക​ത്ത് ക​യ​റാ​നു​ള്ള ശ്ര​മം വി​ജ​യി​ച്ചി​ല്ല.

ക​വ​ർ​ച്ച ന​ട​ന്ന ക​ട​ക​ളി​ൽ നി​ന്ന്​ മൂ​ന്ന്​ ല​ക്ഷ​ത്തോ​ളം രൂ​പ​യെ​ങ്കി​ലും ന​ഷ്ട​പ്പെ​ട്ടെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ. മോ​ഷ്ടാ​വി​ന് പ​രി​ക്കേ​റ്റ്​ ര​ക്തം വാ​ർ​ന്ന​താ​യി കാ​ണു​ന്നു​ണ്ട്. മു​ല്ല​മം​ഗ​ലം സ്റ്റോ​ഴ്സി​ന്റെ ഗ്ലാ​സ് ഡോ​ർ അ​ടി​ച്ചു ത​ക​ർ​ത്ത​പ്പോ​ഴാ​ണ് പ​രി​ക്കേ​റ്റ​ത്. സി.​സി.​ടി.​വി ദൃ​ശ്യം ല​ഭി​ച്ച​തി​ല്‍ മോ​ഷ്ടാ​വ് അ​ടി​വ​സ്ത്രം മാ​ത്രം ധ​രി​ച്ചാ​ണ് കൃ​ത്യം ന​ട​ത്തു​ന്ന​തെ​ന്ന്​ വ്യ​ക്​​ത​മാ​യി. പ്ര​തി​യെ തി​രി​ച്ച​റി​യാ​വു​ന്ന ദൃ​ശ്യ​ങ്ങ​ൾ പൊ​ലീ​സി​ന്​ ല​ഭി​ച്ചി​ട്ടു​ണ്ട്.

ശാ​സ്താം​കോ​ട്ട പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. വി​ര​ല​ട​യാ​ള വി​ദ​ഗ്‌​ധ​രും പ​രി​ശോ​ധ​ന ന​ട​ത്തി. അ​തി​നി​ടെ പ്ര​തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന​യാ​ൾ ട്രെ​യി​ൻ ക​യ​റി പോ​യ​താ​യു​ള്ള വി​വ​രം ല​ഭി​ച്ച​താ​യി ശാ​സ്താം​കോ​ട്ട എ​സ്.​ഐ അ​നൂ​പ് പ​റ​ഞ്ഞു. കാ​രാ​ളി​മു​ക്കി​ൽ പൊ​ലീ​സ്​ പ​ട്രോ​ളി​ങ് സം​വി​ധാ​നം ഒ​രു​ക്ക​ണ​മെ​ന്ന് വ്യാ​പാ​രി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - Theft in business establishments in Karalimuk

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.