അടിമാലി: മുക്കുടം പള്ളി കുത്തിത്തുറന്ന് വാർപ്പ് ഉൾപ്പെടെ സമാഗ്രികൾ മോഷ്ടിച്ച സംഭവത്തിൽ രണ്ടുപേർ പിടിയിൽ. ആനച്ചാൽ ഈട്ടി സിറ്റി കുറ്റിയിൽ സുരേഷ് (കുട്ടിച്ചാത്തൻ -40), ആനച്ചാൽ ഐക്കരയിൽ ബെന്നി (42) എന്നിവരെയാണ് വെള്ളത്തൂവൽ എസ്.ഐ സജി എൻ.പോളിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ജൂലൈ 25ന് പുലർച്ച സുരേഷിെൻറ ഓട്ടോയിൽ പള്ളിയിലെത്തി പൂട്ട് തകർത്തായിരുന്നു മോഷണം. വസ്തുക്കൾ കുഞ്ചിത്തണ്ണിയിലെ ആക്രിക്കടയിൽ വിറ്റിരുന്നു. ഇത് കസ്റ്റഡിയിലെടുത്തു. പിടിയിലായവർ മറ്റൊരു മോഷണക്കേസിൽ ജാമ്യത്തിലിറങ്ങിയിട്ട് 15 ദിവസമേ അയിട്ടുള്ളൂ. ഈ കേസിൽ ഒരാൾകൂടി പിടിയിലായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.