കൊട്ടിയം: ജങ്ഷന് സമീപം പ്രവർത്തിക്കുന്ന പ്രമുഖ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയുടെ സ്വർണാഭരണം മോഷ്ടിച്ച സംഭവത്തിൽ ജീവനക്കാരനുൾപ്പെടെ യുവാക്കൾ പൊലീസ് പിടിയിലായി.
കൊട്ടിയം കമ്പിവിള ബോബൻ നിവാസിൽ ബോബൻ (46), ആലുവ കടങ്ങല്ലൂർ ശങ്കർ നിവാസിൽ ഉണ്ണി (39), മയ്യനാട് ധവളക്കുഴി കമ്പനി തൊടിയിൽ സനോജ് (40) എന്നിവരാണ് പിടിയിലായത്. ആശുപത്രിയിലെ സർജിക്കൽ വാർഡിൽ ജോലി നോക്കിയിരുന്ന ആരോഗ്യപ്രവർത്തകയുടെ ഒരുലക്ഷം രൂപ വിലവരുന്ന സ്വർണ ചെയിനാണ് മോഷ്ടിച്ചത്.
ആശുപത്രി അധികൃതർ നൽകിയ പരാതിയിൽ സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പൊലീസ് പ്രതികളെ കണ്ടെത്തിയത്. കൊട്ടിയം ഇൻസ്പെക്ടർ എം.സി. ജിംസ്റ്റലിെൻറ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ സുജിത്ത് ബി. നായർ, അനൂപ്, പി.ജി. അഷ്ടമൻ, എ.എസ്.ഐമാരായ സുനിൽകുമാർ, ഫിറോസ് ഖാൻ സി.പി.ഒമാരായ പ്രശാന്ത്, പ്രവീൺചന്ദ് എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.