കോഴിക്കോട്: ജ്വല്ലറിയിൽനിന്ന് അഞ്ചുപവനിലേറെ കവർന്ന യുവാവിനെ മണിക്കൂറുകൾക്കകം പിടികൂടി ടൗൺ പൊലീസ്.
നഗരമധ്യത്തിൽ കമ്മത്ത് ലൈനിലെ റാണി ജ്വല്ലറിയിൽനിന്ന് തിങ്കളാഴ്ച വൈകീട്ട് അഞ്ചരപ്പവൻ മോഷ്ടിച്ച തിരൂർ പറവണ്ണ സ്വദേശി ആഷിഖാണ് അറസ്റ്റിലായത്. ആഭരണം വാങ്ങാനെന്ന വ്യാജന ജ്വല്ലറിയിലെത്തിയ ഇയാൾ ക്ഷീണം നടിക്കുകയും രക്തത്തിലെ പഞ്ചസാര കുറയുന്നുവെന്ന് ഉടമയോടുപറഞ്ഞ് അൽപം പഞ്ചസാരയോ മധുരമോ വേണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു.
തുടർന്ന് കടയുടമ ഉള്ളിലെ മുറിയിലേക്ക് പോയപ്പോൾ മേശയിലുള്ള സ്വർണക്കട്ടിയെടുത്ത് ഇയാൾ കടന്നുകളയുകയായിരുന്നു. ഉടമ തിരിച്ചെത്തിയപ്പോൾ ഇയാളെ കാണാതായതോെട സംശയംതോന്നി മേശ പരിശോധിച്ചപ്പോഴാണ് സ്വർണം കവർന്ന വിവരം അറിഞ്ഞത്. കടയിലെ സി.സി.ടി.വി കാമറയിൽ പതിഞ്ഞ മോഷ്ടാവിെൻറ ദൃശ്യമടക്കം ഉടമ പൊലീസിന് കൈമാറിയതോടെ ആഷിഖാണ് പ്രതിയെന്ന് പൊലീസ് തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ആഷിഖിനെതിരെ ഫറോക്ക്, തിരൂരങ്ങാടി, തിരൂർ, പാണ്ടിക്കാട് എന്നീ സ്റ്റേഷനുകളിൽ സമാന കേസുണ്ട്. ടൗൺ ഇൻസ്പെക്ടർ അനിത കുമാരിയുടെ നേതൃത്വത്തിൽ എസ്.ഐമാരായ സി. ഷൈജു, എ.പി. അനൂപ്, സീനിയർ സി.പി.ഒ സജേഷ് കുമാർ, സി.പി.ഒമാരായ സജീഷ്, ശ്രീരാജ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.