കൊച്ചി: പ്രഭാത സവാരിക്കിറങ്ങുന്ന സ്ത്രീകളുടെ മാല പൊട്ടിക്കുന്ന കുപ്രസിദ്ധ മോഷ്ടാവ് കൊച്ചിയിൽ പിടിയില്‍. മലപ്പുറം സ്വദേശി മുഹമ്മദ് മുസ്തഫയാണ് (34) പാലാരിവട്ടം പൊലീസിെൻറ പിടിയിലായത്. തമിഴ്നാട്ടിലും കേരളത്തിലുമായി 100 ലേറെ പവന് സ്വർണം മോഷ്ടിച്ച കേസുകളിൽ പ്രതിയാണ്.
സ്കൂട്ടറിൽ കറുത്ത കോട്ടും ഹെല്‍മറ്റും ധരിച്ചെത്തിയാണ് പ്രതി മോഷണം നടത്തിയിരുന്നത്. ഡിസംബർ അഞ്ചിന് പാലാരിവട്ടം സൗത്ത് ജനത റോഡിലെ പൂമ്പാറ്റ ജങ്ഷനിൽ വെച്ച് ഇയാൾ വഴിയാത്രക്കാരെൻറ രണ്ടര പവെൻറ മാല മോഷ്ടിച്ചിരുന്നു. അന്നുതന്നെ കടവന്ത്രയിൽ പ്രഭാത സവാരിക്കിറങ്ങിയ സ്ത്രീയുടെ മൂന്ന് പവെൻറ മാലയും കവർന്നു.
ഈ പരാതികളിൽ നടത്തിയ അന്വേഷണത്തിലാണ് ആലുവയിൽനിന്ന് പ്രതിയെ പിടികൂടിയത്. ഇയാളുടെ വാഹനത്തിന് നമ്പർ പ്ലേറ്റ് ഉണ്ടായിരുന്നില്ല. കറുത്ത വസ്ത്രങ്ങൾ ആയതിനാൽ സി.സി.ടി.വി ദൃശ്യങ്ങളിലും വ്യക്തമായിരുന്നില്ല. കോഴിക്കോട്, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിലടക്കം മുസ്തഫ നിരവധി മോഷണങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.