ഇരവിപുരം: എ.സി വർക്ഷോപ്പിൽനിന്ന് കംപ്രസറുകൾ മോഷ്ടിച്ച യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. വടക്കേവിള വയലിൽ വീട്ടിൽ ഐ. സജീവ് (43), വടക്കേവിള ചിറകുളം എ. സുനിൽ (45) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ 26ന് രാത്രി മാടൻനടയുളള കാർ വർക്ഷോപ്പിൽ നിന്നാണ് നാല് കംപ്രസറുകൾ മോഷണം നടത്തിയത്.
സ്ഥാപനത്തിന് പുറത്തുളള ഷെഡിൽ സൂക്ഷിച്ചിരുന്ന കംപ്രസറുകളാണ് മോഷണം പോയത്. സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് മോഷ്ടാക്കളെ തിരിച്ചറിഞ്ഞു. അന്വേഷണത്തിൽ ഇരവിപുരം തിരുമുക്കിൽനിന്ന് പിടികൂടുകയായിരുന്നു. സമീപത്തെ ആക്രിക്കടയിൽ വിറ്റതായി ഇവർ പറഞ്ഞതിന്‍റെ അടിസ്ഥാനത്തിൽ ആക്രികടയിൽ നിന്ന് മോഷണം പോയ കംപ്രസറുകൾ പൊലീസ് കണ്ടെടുത്തു. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.