കൊച്ചി: ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി മർദിച്ച ശേഷം പിടിച്ചുപറി നടത്തിയ കേസിലെ പ്രതി പിടിയിൽ. മരട് ഐക്കരത്തറവെളി വീട്ടിൽ സോമരാജാണ് (28) സെൻട്രൽ പൊലീസിന്റെ പിടിയിലായത്.
ശനിയാഴ്ച പുലർച്ചയാണ് കേസിന് ആസ്പദമായ സംഭവം. എറണാകുളം അബ്ദുൽ കലാം മാർഗിൽ ഓൺലൈൻ ഭക്ഷണ വിതരണം കഴിഞ്ഞ് വിശ്രമിക്കാനിരുന്ന യുവാവിന്റെ മൊബൈൽ ഫോൺ പ്രതി തട്ടിപ്പറിക്കുകയായിരുന്നു. എതിർത്ത യുവാവിനെ കത്തികാണിച്ച് ചവിട്ടിവീഴ്ത്തി പോക്കറ്റിൽ കിടന്ന സ്കൂട്ടറിന്റെ താക്കോലെടുത്ത് കടന്നുകളയാൻ ശ്രമിച്ചു.
ഈസമയം ശബ്ദം കേട്ട് പട്രോളിങ് നടത്തി വന്ന സെൻട്രൽ സി.ഐ വിജയ്ശങ്കറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ പിടികൂടുകയായിരുന്നു.സബ് ഇൻസ്പെക്ടർ സി. അനൂപ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ ജനിൽ ജോസഫ്, സിവിൽ പൊലീസ് ഓഫിസർ ശ്യാം എന്നിവർ സംഘത്തിലുണ്ടായി. സോമരാജ് മുമ്പും പല കേസിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.