കൊല്ലം: ശക്തികുളങ്ങര സൂനാമി ഫ്ലാറ്റിനുമുന്നിലെ ജങ്ഷനിൽ വെച്ച് വയോധികനെ ആക്രമിച്ച് കുത്തി പരിക്കേൽപ്പിച്ച കേസിൽ പ്രതിയായ മിന്നൽ ഗിരീഷ് എന്ന ഗിരീഷിന് മൂന്നര വർഷം തടവും 15,000 രൂപ പിഴയും ശിക്ഷ.
കൊല്ലം അഡീഷനൽ അസിസ്റ്റന്റ് സെഷൻസ് കോടതി ജഡ്ജി ടി.ബി. ഫസീല ആണ് ശിക്ഷ വിധിച്ചത്. 2021 ജനുവരി 14ന് നടന്ന മകര പൊങ്കാല അലങ്കോലമാക്കാൻ ശ്രമിച്ചത് തടയാൻ നോക്കിയതിനാണ് സുരേന്ദ്രൻ എന്ന വയോധികനെ ഇയാൾ ആക്രമിച്ചത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഗിരീഷ്.
ശക്തികുളങ്ങര പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വി. അനീഷ് അന്വേഷിച്ച് കുറ്റപത്രം ഹാജരാക്കിയ കേസിൽ പ്രോസിക്യൂഷനുവേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ സിസിൻ ജി. മുണ്ടയ്ക്കൽ, അഡ്വ. എസ്. ശാലിനി എന്നിവരും പ്രോസിക്യൂഷൻ സഹായിയായി സി.പി.ഒ വൈ. അജിത് ദാസും ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.