കുറ്റിപ്പുറം: വിദ്യാർഥികൾക്ക് കഞ്ചാവ് വിതരണം ചെയ്യുന്ന സംഘങ്ങൾക്കെതിരെ പൊലീസ് പിടിമുറുക്കി. കഴിഞ്ഞ ദിവസങ്ങളിൽ മൂന്ന് പേരെയാണ് കുറ്റിപ്പുറം പൊലീസ് പിടികൂടിയത്. കുറ്റിപ്പുറം മൂടാൽ ഭാഗത്തുനിന്ന് തൃപ്രങ്ങോട് ബീരാൻചിറ സ്വദേശി താമരത്ത് വിഷ്ണു (22), പാണ്ടികശാല ഞായംകോട്ടിൽ ഷറഫുദ്ദീൻ (29), കുറ്റിപ്പുറം ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് ചേകനൂർ സ്വദേശി കുന്നത്ത് സിറാജ് (19) എന്നിവരാണ് അറസ്റ്റിലായത്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നതോടെ കുട്ടികൾക്ക് ലഹരിവിതരണം ചെയ്യുന്ന സംഘങ്ങളും സജീവമാകുന്നു എന്ന വിവരത്തിെൻറ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ നിരീക്ഷണത്തിലാണ് സ്റ്റേഷൻ പരിധിയിലെ വിവിധ ഭാഗങ്ങളിൽനിന്ന് ഇവർ പിടിയിലായത്. ഇവരുടെ ഉപഭോക്താക്കളായ വിദ്യാർഥികളെ രക്ഷിതാക്കളെ വിളിച്ചുവരുത്തി ലഹരിമുക്തി ചികിത്സക്ക് അയച്ചു. എസ്.ഐ നിഖിൽ എസ്.സി.പി.ഒ ജയപ്രകാശ്, നിഷാദ്, അലക്സ് എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.