പൂയപ്പള്ളി ജങ്ഷനിലെ മാെ ബെെൽ കടയിൽ മാേഷണം നടത്തിയ പ്രതികൾ

മൊബൈൽ ഫോൺ വിലകുറഞ്ഞ്​ കിട്ടിയെങ്കിലും ജാഗ്രത കൈവിട്ടില്ല; തുമ്പുണ്ടായത്​ പൊലീസിനെ കറക്കിയ മോഷണത്തിന്​

ഓയൂർ: മോഷ്​ടിച്ച മൊബൈൽ ഫോണുകൾ വില കുറച്ചുവിറ്റ കവർച്ചക്കാർ പൊലീസിന്‍റെ പിടിയിലായി. കുറഞ്ഞ വിലക്ക്​ മൊബൈൽ ലഭിച്ചയാൾ സംശയം പൊലീസിനെ അറിയിക്കുകയും അന്വേഷണത്തിനൊടുവിൽ പിടിയിലാകുകയുമായിരുന്നു. 

നവംബർ ഏഴാം തീയതി രാത്രിയിലാണ്​ പൂയപ്പള്ളി ചാവടിയിൽ ബിൽഡിങ്ങിൽ നല്ലില സ്വദേശി ആശിഷ് ലൂക്കോസും സുഹൃത്ത് സിജോയും ചേർന്ന് നടത്തുന്ന ആൽഫാ മൊബൈൽസിൽ മോഷണം നടന്നത്. കണ്ണനല്ലൂർ പാലമുക്ക്, ഹെൽത്ത് സെന്‍ററിന് സമീപം ദേവകി ഭവനിൽ സജിലാൽ (21), കണ്ണനല്ലൂർ വടക്ക് മൈലക്കാട് നെല്ലിയ്ക്കാവിള വീട്ടിൽ അരുൺ (21), കണ്ണനല്ലൂർ ചേരിക്കോണം ചിറയിൽ വീട്ടിൽ മാഹീൻ (21) എന്നിവരെയാണ് പൂയപ്പള്ളി സി.ഐ രാജേഷ്കുമാറിന്‍റെ നേതൃത്വത്തിലുള്ള പാെലീസ് സംഘം അറസ്റ്റ് ചെയ്തത്.

അതിവിദഗ്ധമായി മാെബെെൽ കടയുടെ ഷട്ടറിന്‍റെ പൂട്ട് പൊട്ടിച്ച് മാറ്റിയാണ്​ പ്രതികൾ അകത്ത് കടന്നത്​. ഈ സമയം പ്രദേശത്തെ ഹെെമാസ്റ്റ് ലെെറ്റ് പ്രകാശിക്കാതിരുന്നതും എതിർ വശത്തെ കടയിലെ സി.സി.ടി.വി. കാമറയിൽ ദൃശ്യം പതിയാതിരുന്നതും പ്രതികൾക്ക് രക്ഷയായിരുന്നു.

കടയിൽ നിന്ന് 7 സ്മാർട്ട് ഫോണുകളും 15,000 രൂപയും കവർന്നിരുന്നു. റെഡ്മി കമ്പനിയുടെ രണ്ടും റിയൽമി കമ്പനിയുടെ അഞ്ചും സ്മാർട്ട് ഫോണുകളാണ്​ അപഹരിച്ചിരുന്നത്. നോക്കിയ, ലാവാ, ജിയോ കമ്പനികളുടെ 10 കീപാടുകൾ, ഹെഡ്സെറ്റുകൾ, ചാർജറുകൾ, ബ്ലുടൂത്ത് ഹെഡ്സെ​റ്റുകൾ എന്നിവയും കവർന്നിരുന്നു.

മോഷണമുതലുമായി ബൈക്കിൽ രക്ഷപ്പെട്ട പ്രതികൾ പോകുന്ന വഴിയിൽ മുട്ടക്കാവിൽ കണ്ണനല്ലൂർ പാെലീസിന്‍റെ പരിശോധന ഉണ്ടായിരുന്നു. എന്നാൽ, ബൈക്കിന് കൈകാണിച്ചെങ്കിലും നിർത്താതെ വേഗത്തിൽ ഓടിച്ച് രക്ഷപ്പെടുകയായിരുന്നു. 

തൃക്കോവിൽ വട്ടം പഞ്ചായത്തിലെ കണ്ണനല്ലൂർ ചേരിക്കാേണം കാേളനിയിലാെരാൾക്ക് കുറഞ്ഞ വിലയ്ക്ക് പ്രതികളിൽ ഒരാളായ സജിലാൽ മാെബെെൽ ഫാേൺ വിറ്റിരുന്നു. മാെബെെൽ വാങ്ങിയയാൾക്ക് അസ്വഭാവികത താേന്നിയതിനെ തുടർന്ന് പാെലീസിൽ വിവരമറിയിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിൽ മാെബെെൽഫാേൺ വിൽപന നടത്തിയ സജിലാലിനെ പാെലീസ് നിരീക്ഷിച്ചിരുന്നു. പിന്നീട് പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യുകയും ചെയ്​തപ്പോൾ മാേഷണം നടത്തിയതായി തെളിഞ്ഞു.

തുടർന്ന്, കൂട്ടു പ്രതികളായ അരുൺ, മാഹീൻ എന്നിവരെ പാെലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മൊബൈൽ ഷോപ്പിൽ നിന്നും മോഷ്ടിച്ച മൊബൈൽഫോണുകൾ, ഹെഡ്സെറ്റുകൾ, ചാർജ്ജറുകൾ മറ്റ് അനുബന്ധ ഉപകരണങ്ങൾ എന്നിവ പ്രതികളിൽ നിന്ന് കണ്ടെടുത്തു. പ്രതികൾ മോഷണത്തിന് ഉപയോഗിച്ച് ബെെക്കും പാെലീസ് കസ്റ്റഡിയിൽ എടുത്തു.

പ്രതികളെ പൂയപ്പള്ളി ജങ്ഷനിലെ മാേഷണം നടത്തിയ കടയിൽ തെളിവെടുപ്പിന് കാെണ്ടു വന്നു. കണ്ണനല്ലൂർ പാെലീസ് സ്റ്റേഷനിൽ മാഹീൻ, സജിലിൽ എന്നിവർക്കെതിരെ നിരവധി അടിപിടി കേസുകളും കൊട്ടിയം പാെലീസ് സ്റ്റേഷനിൽ വിദേശയിനത്തിൽപ്പെട്ട തത്തകളെ മോഷ്ടിച്ചതിന്​ അരുണിൻ്റെ പേരിലും കേസുണ്ടെന്ന്​ പൊലീസ്​ അറിയിച്ചു. 

പൂയപ്പള്ളി സി.ഐ. രാജേഷ്കുമാറിന്‍റെ നേതൃത്വത്തിൽ എസ്. ഐ മാരായ അഭിലാഷ്, സജി ജോൺ, അനിൽ കുമാർ, എ.എസ്.ഐ മാരായ രാജേഷ്, സഞ്ചീവ് മാത്യൂ, സി.പി.ഒ ലിജു വർഗീസ് എന്നിരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.


Tags:    
News Summary - three arrested in burglary case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.