ആലുവ: റെയിൽവേ സ്റ്റേഷനിൽ 28 കിലോ കഞ്ചാവുമായി മൂന്ന് അന്തർ സംസ്ഥാന തൊഴിലാളികൾ പിടിയിൽ. ഒഡിഷ കണ്ടമാൽ സ്വദേശികളായ രജനീകാന്ത് മാലിക് (26), ചക് ദോൽ പ്രധാൻ (31), ശർമാനന്ദ് പ്രധാൻ (23) എന്നിവരാണ് പിടിയിലായത്. റൂറൽ ജില്ല പൊലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പ്രത്യേക അന്വേഷണ സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. പെരുമ്പാവൂരിലേക്കാണ് ഇവർ കഞ്ചാവ് കൊണ്ടുവന്നത്. കണ്ടമാലിലെ ഉൾവനത്തിൽനിന്നും ഒരു ലക്ഷത്തി ഇരുപത്തയ്യായിരം രൂപക്കാണ് കഞ്ചാവ് വാങ്ങിയത്. മൂന്നിരട്ടി വിലയ്ക്ക് പെരുമ്പാവൂരിൽ വിൽക്കുകയായിരുന്നു ലക്ഷ്യം. ഒഡിഷയിൽ നിന്നും ട്രെയിനിൽ ചെന്നൈയിലെത്തുകയും അവിടെനിന്ന് മറ്റൊരു ട്രെയിനിൽ കയറി ആലുവയിൽ ഇറങ്ങുകയുമായിരുന്നു. പ്രതികൾ നേരത്തേ പെരുമ്പാവൂരിലുള്ള പ്ലൈവുഡ് കമ്പനികളിൽ ജോലി ചെയ്തിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു. റൂറൽ എസ്.പി വിവേക് കുമാറിന്റെ നേതൃത്വത്തിൽ നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി പി.പി.ഷംസ്, ഇൻസ്പെക്ടർ എം.എം. മഞ്ജു ദാസ്, എസ്.ഐമാരായ സി.ആർ. ഹരിദാസ്, ജി.എ. അനൂപ്, ശ്രീലാൽ, സി.പി.ഒമാരായ ജീമോൻ, കെ.എം. മനോജ്, മിഥുൻ, സ്പെഷൽ ടീമംഗങ്ങൾ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.