പുനലൂർ: മൂന്ന് കോടി രൂപ വിലവരുന്ന ഹഷീഷ് ഓയിൽ പുനലൂരിൽനിന്ന് എക്സൈസ് പിടികൂടിയത് സംബന്ധിച്ച് കൂടുതൽ അന്വേഷണം ആരംഭിച്ചു.
ഇതിെൻറ ഭാഗമായി റിമാൻഡിൽ ആയിരുന്ന പ്രതികളും ആന്ധ്ര സ്വദേശികളുമായ പംഗി ഈശ്വരാമ്മ, കോട എൽസകുമാരി എന്നിവരെ ബുധനാഴ്ച കസ്റ്റഡിയിൽ വാങ്ങി സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.
ഇവർ ഹഷീഷുമായി ബസ് ഇറങ്ങിയ പുനലൂർ കെ.എസ്.ആർ.ടി.സി ഡിപ്പോ, പിടിയിലായ കാര്യറ റോഡിലെ റെയിൽവേ അടിപ്പാലം തുടങ്ങിയ സ്ഥലങ്ങളിൽ വൈകീട്ട് എത്തിച്ച് കുടുതൽ വിവരങ്ങൾ ശേഖരിച്ചു. പുനലൂരിലെ ആർക്കുവേണ്ടിയാണ് ഹഷീഷ് കൊണ്ടുവന്നതെന്ന വിവരം ലഭ്യമായിട്ടില്ലെന്നാണ് അധികൃതർ പറയുന്നത്. യുവതികളുടെ മൊബൈൽ കോളുകളടക്കം പരിശോധിച്ചുവരികയാണ്.
മൂന്ന് ദിവസത്തേക്കാണ് കസ്റ്റഡിയിലെടുത്തത്. അസി. എക്സൈസ് കമീഷണർ വി. റോബർട്ടിൻറ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ഓപറേഷൻ ഡെവിൾ ഹണ്ടിെൻറ ഭാഗമായി കഴിഞ്ഞ എട്ടിന് വൈകീട്ടാണ് ഹഷീഷുമായി യുവതികളെ പുനലൂർ എക്സൈസ് സി.ഐ കെ. സുദേവൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.