ഭുവനേശ്വർ: ഒഡീഷയിൽ ദുർമന്ത്രവാദം നടത്തിയെന്നാരോപിച്ച് ഒരു കുടുംബത്തിെല മൂന്നുപേർക്ക് ഗ്രാമവാസികളുടെ ക്രൂരമർദനം. ഗഞ്ചം ജില്ലയിലാണ് സംഭവം.
45കാരനായ ബിമൽ നാഹകിനെ ഗ്രാമവാസികൾ ചേർന്ന് മർദിക്കുകയായിരുന്നു. അക്രമം തടയുന്നതിനിടെ ബിമലിന്‍റെ ഭാര്യയെയും മകനെയും ഗ്രാമവാസികൾ മർദിച്ചു.
ഒന്നരമാസത്തിനിടെ ആറുപേർ ഗ്രാമത്തിൽ മരിച്ചിരുന്നു. ഇത് നാഹക് ദുർമന്ത്രവാദം നടത്തിയതിനാൽ ആണെന്നായിരുന്നു ഗ്രാമവാസികളുടെ വാദം.
സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി മൂന്നുപേരെയും ആൾക്കൂട്ടത്തിൽനിന്ന് രക്ഷപ്പെടുത്തി. പോളസാര കമ്യൂണിറ്റി ഹെൽത്ത് സെന്‍ററിൽ പ്രവേശിപ്പിച്ചു. പിന്നീട് നാഹകിനെ ബെർഹംപുരിലെ മെഡിക്കൽ കോളജിലേക്ക് മാറ്റി.
സംഭവത്തിൽ 30 പേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. 16 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗഞ്ചം ജില്ലയിൽ ഒരു മാസത്തിനിടെയുണ്ടായ രണ്ടാമത്തെ ആൾക്കൂട്ട അക്രമമാണിത്. ദുർമന്ത്രവാദിയെന്ന് ആരോപിച്ച് ജൂൺ 19ന് ഒരാളെ ആൾക്കൂട്ടം മർദിക്കുകയും കൊലെപ്പടുത്തുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.