representation image

ഗോവയിൽ നടിയടക്കം മൂന്നുപേരെ പെൺവാണിഭ സംഘത്തിൽ നിന്ന്​ രക്ഷപെടുത്തി

പനാജി: ഗോവയില്‍ പെണ്‍വാണിഭ സംഘം പിടിയിലായി. ഹൈദരാബാദ്​ സ്വദേശി നടത്തി വന്ന പെൺവാണിഭ സംഘത്തിൽ നിന്ന്​ ടെലിവിഷന്‍ നടി ഉള്‍പെടെ മൂന്നുപേരെ രക്ഷപ്പെടുത്തി. പനാജിക്ക് സമീപം സങ്കോള്‍ഡ ഗ്രാമത്തിലാണ് സംഭവം. ഹൈദരാബാദ് സ്വദേശിയായ ഹാഫിസ് സയിദ് ബിലാലാണ്​ (26) അറസ്റ്റിലായത്​.

മുംബൈയ്ക്ക് സമീപമുള്ള വിരാര്‍ സ്വദേശിനികളാണ് ടി.വി നടിയും മറ്റൊരു യുവതിയും. മറ്റൊരാള്‍ ഹൈദരാബാദ് സ്വദേശിനിയാണെന്നും ക്രൈംബ്രാഞ്ച് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. രക്ഷപ്പെടുത്തിയ സ്​ത്രീകൾ 30നും 37നും ഇടയില്‍ പ്രായമുള്ളവരാണ്.

ഇടപാടുകാരനാണെന്ന വ്യാജേന ഫോണില്‍ ബന്ധപ്പെട്ടാണ്​ ക്രൈംബ്രാഞ്ച് പ്രതിക്കായി കെണിയൊരുക്കിയത്​. 50,000 രൂപയ്ക്ക് കരാര്‍ ഉറപ്പിച്ച ശേഷം സങ്കോൾഡ ഗ്രാമത്തിലെ ഹോട്ടലിലേക്ക്​ സ്ത്രീകളെയുമായി എത്തിയ വേളയിലാണ് പ്രതിയെ പൊലീസ്​ സംഘം പിടികൂടിയത്​.

Tags:    
News Summary - three women including TV actress rescued from Goa sex racket

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.