നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളുമായി പി​ടിയിലായവർ​

ആലപ്പുഴയിൽ പുകയില ഉൽപന്നവേട്ട; മൂന്നുപേർ പിടിയിൽ

ആലപ്പുഴ: വാഹനപരിശോധനക്കിടെ നഗരത്തില്‍ വന്‍ പുകയില ഉൽപന്നവേട്ട. മൂന്ന് യുവാക്കള്‍ പിടിയില്‍.എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സതീഷിന്‍റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ മലപ്പുറം സ്വദേശികളായ ഷാജു (22), ഫെബിൻ (22), ഇജാസ് (27) എന്നിവരാണ് പിടിയിലായത്.

വെളുത്തുള്ളി ചാക്കുകള്‍ക്കിടയില്‍ ഒളിച്ചുകടത്താന്‍ ശ്രമിച്ച 35 ചാക്ക് നിരോധിത പുകയില ഉൽപന്നങ്ങളാണ് പിടികൂടിയത്. 55 ലക്ഷം രൂപ വിലവരും. ബുധനാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് ഇവരെ പിടികൂടിയത്. ഇവ ബംഗളൂരുവിൽനിന്ന് വാങ്ങി തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുകയായിരുന്നെന്ന് എക്സൈസ് സംഘം പറഞ്ഞു.

സേലത്തുവെച്ച് പിക്അപ് വാൻ കേടായതിനാൽ റിക്കവറി വാഹനത്തിലേക്ക് മാറ്റി. രഹസ്യവിവരത്തെ തുടർന്നായിരുന്നു എക്സൈസ് സംഘം പരിശോധന നടത്തിയത്. നിരോധിത പുകയില ഉൽപന്നങ്ങളുടെ 90,000 പാക്കറ്റുകളാണ് കടത്താൻ ശ്രമിച്ചത്. പിടിയിലായവർ മാസത്തിൽ 10-15 തവണ ഇത്തരത്തിൽ നിരോധിത പുകയില ഉൽപന്നങ്ങൾ കൊണ്ടുവരാറുണ്ടെന്ന് എക്സൈസ് സംഘം പറഞ്ഞു.

ഇടക്ക് വലിയ ലോറിയിൽ കൊണ്ടുവന്നതായും വിവരം ലഭിച്ചു. എക്‌സൈസ് ഇൻസ്‌പെക്ടർ എസ്. സതീഷ് പ്രിവന്‍റിവ് ഓഫിസർ ഇ.കെ. അനിൽ, സിവിൽ എക്‌സൈസ് ഓഫിസർമാരായ എം.ആർ. റെനീഷ്, സാജൻ ജോസഫ്, ആർ. ജയദേവ്, പി. അനിലാൽ എന്നിവരും പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നു.

Tags:    
News Summary - Tobacco product hunting in Alappuzha; Three arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.