ബംഗളൂരു: വായ്പയെടുത്ത് നടത്തിയ തക്കാളി കൃഷി നഷ്ടത്തിലായതോടെ കടം വീട്ടാൻ ഓഫീസിലെ ലാപ്ടോപുകൾ മോഷ്ടിച്ച് വിറ്റ ടെക്കി പിടിയിൽ. ബംഗളൂരുവിലെ ടെക്കിയായ ഹൊസൂർ സ്വദേശി മുരുഗേഷ് ആണ് അറസ്റ്റിലായത്. വൈറ്റ്ഫീൽഡ് പൊലീസ് അറസ്റ്റ് ചെയ്ത് മുരുഗേഷ് ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
57 ലാപ്ടോപ്പുകളാണ് സിസ്റ്റം അഡ്മിനിസ്ട്രേറ്ററായിരുന്ന മുരുഗേഷ് ഓഫീസിൽനിന്ന് മോഷ്ടിച്ചത്. ഫെബ്രുവരി മുതൽ ലാപ്ടോപ്പുകൾ മോഷ്ടിച്ചു തുടങ്ങിയിരുന്നു. തുടർന്ന് കഴിഞ്ഞ മാസം അവസാനത്തോടെ മുരുഗേഷ് കമ്പനിയിൽനിന്ന് രാജിവെച്ചു. ഈ മാസമാണ് ലാപ്ടോപ്പുകൾ നഷ്ടമായതിനെക്കുറിച്ച് ഓഫീസ് അധികൃതർ മനസ്സിലാക്കിയത്. തുടർന്ന് സി.സി.ടി.വികൾ പരിശോധിച്ചതോടെയാണ് മോഷണം തെളിഞ്ഞത്.
ഹൊസൂരിലെ ആറേക്കർ സ്ഥലത്താണ് മുരുഗേഷ് തക്കാളി കൃഷി നടത്തിയത്. വിളനാശത്തെ തുടർന്ന് സാമ്പത്തിക നഷ്ടം വന്നു. ഇതോടെ ലാപ്ടോപ്പുകൾ മോഷ്ടിക്കാൻ തീരുമാനിക്കുകയായിരുന്നു. പിടിയാലാകുമ്പോഴേക്കും 45 ലാപ്ടോപ്പുകൾ ഹൊസൂരിലെ കടയിൽ വിറ്റിരുന്നു. 22 ലക്ഷം രൂപ വിലമതിക്കുന്ന 50 ലാപ്ടോപ്പുകൾ പൊലീസ് കണ്ടെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.