വൈക്കം: കല്ലറയിൽ പ്രവർത്തിക്കുന്ന അച്ചൂസ് ബേക്കറിയുടെ മറവിൽ വിപണനം നടത്തിവന്നിരുന്ന നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി. സ്കൂൾ, കോളജ് വിദ്യാർഥികൾക്കും അന്തർസംസ്ഥാന തൊഴിലാളികൾക്കും ലഹരിവസ്തുക്കൾ വിൽപന നടത്തിയ ബേക്കറി ഉടമ പുതിയ കല്ലുംകടയിൽ വീട്ടിൽ അഖിൽ റെജിയെ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി.എസ്. സുജിത്തും സംഘവും അറസ്റ്റ് ചെയ്തു.
നൂറോളം പാക്കറ്റുകളാണ് ഇവിടെനിന്ന് കണ്ടെടുത്തത്. അഖിലിെൻറ ബേക്കറിക്കടയിലും പരിസരപ്രദേശത്തും രഹസ്യാന്വേഷണം നടത്തിയാണ് പിടികൂടിയത്. ഒരു പാക്കറ്റ് ഹാൻസ് 80 രൂപ നിരക്കിലായിരുന്നു വിറ്റിരുന്നത്. റെയ്ഡിൽ എക്സൈസ് പ്രിവന്റിവ് ഓഫിസർമാരായ ഹരീഷ് ചന്ദ്രൻ, ജി. രാജേഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ ജോജോ, മഹാദേവൻ, അനൂപ് വിജയൻ, അജു ജോസഫ്, വനിത സിവിൽ എക്സൈസ് ഓഫിസർ സിബി എന്നിവർ പങ്കെടുത്തു. ഓണം സ്പെഷൽ ഡ്രൈവിനോടനുബന്ധിച്ച് നടത്തിയ പരിശോധനയിലാണ് പുകയില ഉൽപന്നങ്ങൾ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.